Current Date

Search
Close this search box.
Search
Close this search box.

ജബ്ഹത്തന്നുസ്‌റ അല്‍ഖാഇദയുമായുള്ള ബന്ധം ഉപേക്ഷിച്ചു

ദമസ്‌കസ്: അല്‍ഖാഇദയുമായുള്ള ബന്ധം ഉപേക്ഷിച്ചതായും ജബ്ഹത്തുന്നുസ്‌റ എന്ന പേരിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായും അന്നുസ്‌റ ഫ്രണ്ട് തലവന്‍ അബൂമുഹമ്മദ് അല്‍ജൂലാനി പ്രഖ്യാപിച്ചു. ‘ജബ്ഹത്തു ഫത്ഹുശ്ശാം’ എന്ന പേരില്‍ പുതിയ സംഘടന രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അന്നുസ്‌റയുടെ ഈ നീക്കം സിറിയന്‍ വിപ്ലവത്തിന് അനുകൂല ഫലം ചെയ്യുമെന്ന് അഭിപ്രായപ്പെട്ട പ്രതിപക്ഷ കക്ഷികള്‍ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
ബന്ധം വേര്‍പെടുത്തേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെട്ട അല്‍ഖാഇദ നേതാക്കള്‍ക്ക് അല്‍ജസീറ പുറത്തുവിട്ട വീഡിയോ ടേപില്‍ ജൂലാനി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ശാം ജനതയുടെ താല്‍പര്യം മാനിച്ചാണ് ഈ ബന്ധം വേര്‍പ്പെടുത്തല്‍ എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഈ നീക്കത്തിന് പിന്നില്‍ അഞ്ച് ലക്ഷ്യങ്ങളാണുള്ളത്. ദൈവിക ദീന്‍ സ്ഥാപിക്കുന്നതിനും അവന്റെ നിയമങ്ങള്‍ നടപ്പാക്കുന്നതിനും പ്രവര്‍ത്തിക്കുക. നിലവിലെ ഭരണകൂടത്തെയും സഖ്യങ്ങളെയും പരാജയപ്പെടുത്തി സിറിയയുടെ വിമോനചനത്തിന് പ്രതിപക്ഷ ഗ്രൂപ്പുകളെ ഒന്നിപ്പിക്കുക. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് സിറിയയിലെ സമരത്തെ സംരക്ഷിക്കുക. മുസ്‌ലിംകള്‍ക്ക് സേവനം ചെയ്യുകയും അവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിലകൊള്ളുകയും ചെയ്യുക. മുഴുവന്‍ ആളുകള്‍ക്കും സമാധാനത്തോടെയും നിര്‍ഭയത്വത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക. എന്നിവയാണ് പ്രസ്തുത ലക്ഷ്യങ്ങള്‍ എന്നും അദ്ദേഹം വിവരിച്ചു.

Related Articles