Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തുര്‍ക്കിയോട് യൂറോപ്യന്‍ യൂണിയന്‍

ബ്രസ്സല്‍സ്: പ്രതിപക്ഷ ശക്തികളോട് രാഷ്ട്രീയ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും പാര്‍ലമെന്ററി ജനാധിപത്യത്തെ സംരക്ഷക്കാനും യൂറോപ്യന്‍ പാര്‍ലമെന്റ് തുര്‍ക്കിയോട് ആവശ്യപ്പെട്ടു. തുര്‍ക്കിയില്‍ ഈയടുത്തുണ്ടായ സംഭവവികാസങ്ങളില്‍ യൂണിയന്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. തുര്‍ക്കി പ്രതിപക്ഷ പാര്‍ട്ടിയായ പീപ്പ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി എം.പിയെയും രണ്ട് നേതാക്കളെയും ദിവസങ്ങള്‍ക്ക് മുമ്പ് തുര്‍ക്കി ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. പ്രസ്തുത അറസ്റ്റിലേക്കും സൈനിക അട്ടിമറി ശ്രമത്തിന് ശേഷം തുര്‍ക്കി കൈകൊണ്ട നടപടികളിലേക്കും സൂചന നല്‍കി കൊണ്ടാണ് യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവന.
പാര്‍ലമെന്ററി ജനാധിപത്യത്തെ സംരക്ഷിക്കാനാണ് യൂറോപ്യന്‍ യൂണിയന്‍ അംഗരാഷ്ട്രങ്ങള്‍ തുര്‍ക്കിയോട് ആവശ്യപ്പെടുന്നതെന്ന് യൂണിയന്റെ ഫോറിന്‍ പോളിസി മേധാവി ഫെഡറിക മൊഗേറിനി പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ മാനിക്കുക, നിയമത്തിന്റെ പരമാധികാരവും അടിസ്ഥാന അവകാശങ്ങളും, നീതിയുക്തമായ വിചാരണക്കുള്ള അവകാശവും എല്ലാവര്‍ക്കും വകവെച്ചു നല്‍കുക തുടങ്ങിയവ അതിന്റെ ഭാഗമാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് ശ്രമിക്കുന് രാജ്യമെന്ന നിലയില്‍ അങ്കാറ അവ പാലിക്കേണ്ടതുണ്ട്. എന്നും അവര്‍ കൂട്ടിചേര്‍ത്തു.
യൂറോപ്യന്‍ യൂണിയന്‍ അംഗ്വത്തിനുള്ള നിബന്ധനകള്‍ എത്രത്തോളം അങ്കാറ ഭരണകൂടം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന പ്രഖ്യാപനത്തിന് ഒരു ദിവസം ശേഷിക്കെയാണ് മൊഗേറിനിയുടെ പ്രസ്താവന. അട്ടിമറി ശ്രമം നടത്തിയവരെ ശിക്ഷിക്കുന്നതിന് വധശിക്ഷാ രീതി തിരിച്ചുകൊണ്ടുവരാനുള്ള ആലോചനകള്‍ തുര്‍ക്കിയില്‍ നടക്കുന്ന സാഹചര്യം കൂടിയാണിത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയുടെ എം.പിയെ അറസ്റ്റ് ചെയ്ത നടപടി സമൂഹത്തില്‍ ധ്രുവീകരണത്തിന് കാരണമാകുമെന്നും മൊഗേറിനി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് തുര്‍ക്കി ഭരണകൂടം വ്യക്തമാക്കി. യൂണിയന്റെ പ്രസ്താവനയെ തുര്‍ക്കി മുഖവിലക്കെടുക്കുന്നില്ല. കാരണം പി.കെ.കെയോട് ആയുധം താഴെവെക്കാന്‍ ആവശ്യപ്പെടാന്‍ അതിന് സാധിച്ചിട്ടില്ല. അവര്‍ യൂറോപ്യന്‍ നാടുകളിലൂടെ ചുറ്റിക്കറങ്ങി തുര്‍ക്കിക്കെതിരായ പ്രവര്‍ത്തനങ്ങളും പ്രചാരണങ്ങളും നടത്തുന്നതിനും തടയിടാന്‍ അതിന് കഴിഞ്ഞിട്ടില്ല. എന്നും തുര്‍ക്കി പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Related Articles