Current Date

Search
Close this search box.
Search
Close this search box.

ജനാധിപത്യത്തിന്റെ കശാപ്പുകാര്‍ ജനാധിപത്യ സര്‍ക്കാറുകളാവുന്നത് മഹാക്രൂരത

മലപ്പുറം: ജനാധിപത്യത്തെ കശാപ് ചെയ്യുന്നത് ജനാധിപത്യ സര്‍ക്കാറുകളെന്നത് മഹാക്രൂരതയാണന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ഉപാധ്യക്ഷന്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. വിശ്വാസ സ്വാതന്ത്ര്യം, ജനാധിപത്യം, പൗരവകാശം എന്ന തലക്കെട്ടില്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ സംഘടിപ്പിച്ച ജനകീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം, എഴുത്തുകാരന്‍ കെഇഎന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ബൗദ്ധികബോധ്യത്തിലൂന്നി ഇഷ്ടമുള്ള ജീവിതദര്‍ശനം സീകരിക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യം വിനിയോഗിച്ച കൊടിഞ്ഞി സ്വദേശി ഫൈസലിനെ അറുകൊല ചെയ്തവര്‍ രാജ്യത്തെ ഇരുട്ടിലേക്ക്‌നയിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണന്നും ഇതൊരു ഒറ്റപെട്ട സംഭവമല്ലന്നും കെ.ഇ.ന്‍ പറഞ്ഞു. രക്തസാക്ഷിയായ ഫൈസലിന്റെ രക്തം ഫാസിസത്തിനെതിരെ ഉയര്‍ന്ന് വരേണ്ട സ്ഥിരം പ്രതിരോധ സാംസ്‌കാരിക വേദിക്ക് കരുത്തു പകരണമെന്നും ഫൈസലിന്റെ അറും കൊലക്ക് നേരെ കൊടിഞ്ഞി വാസികള്‍ കാണിച്ച വിവേക പൂര്‍വകമായ നിലപാട് ഉജ്ജ്വലമാണന്നും ഷാസിസത്തെ തകര്‍ക്കാന്‍ ചിന്താപരമായ പ്രതികരണം തന്നെയാണ് ഉയര്‍ന്നു വരേണ്ടതെന്നും കെഇഎന്‍ കൂട്ടി ചേര്‍ത്തു.
ഫെബ്രുവരി 11ന് കോട്ടക്കലില്‍ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ ജില്ലാ പ്രസിഡണ്ട് എം.സി. നസീര്‍, എം.ഇ.എസ്. സംസ്ഥാന പ്രസിഡണ്ട് ഡോ. ഫസല്‍ ഗഫൂര്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സി.കെ. അബ്ദുല്‍ അസീസ്, സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് ടി. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി കേരള അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ഹബീബ് ജഹാന്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ സമദ് നന്ദിയും പറഞ്ഞു.

Related Articles