Current Date

Search
Close this search box.
Search
Close this search box.

ജനറല്‍ ആശുപത്രിയിലെ കൈക്കൂലിക്കെതിരെ സോളിഡാരിറ്റിയുടെ പിച്ചയെടുക്കല്‍ സമരം

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ആവശ്യപ്പെട്ടു. സാധാരണക്കാരായ ആയിരക്കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന ജനറല്‍ ആശുപത്രിയില്‍ കൈക്കൂലി നല്‍കിയാല്‍ മാത്രമേ ചികിത്സയുള്ളൂ എന്ന ചില ഡോക്ടര്‍മാരുടെ നിലപാട് അത്യന്തം അപലപനീയമാണ്. ഒന്നോ രണ്ടോ ഡോക്ടര്‍മാര്‍ ചെയ്യുന്ന ഇത്തരം നീചകൃത്യം കാരണം മുഴുവന്‍ ഡോക്ടര്‍മാരും ജീവനക്കാരുമാണ് പഴി കേള്‍ക്കേണ്ടി വരുന്നത്. ഈ വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ഉചിതമായ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ജനകീയ സമരങ്ങള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കും. കൈക്കൂലിക്കാരായ ഡോക്ടര്‍മാരുടെ പളള നിറയ്ക്കാന്‍ ‘പ്രതീകാത്മക പിച്ചയെടുക്കല്‍’ സമരം നടത്തി സോളിഡാരിറ്റി നഗരത്തില്‍ പ്രതിഷേധിച്ചു.
സോളിഡാരിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സിയാസുദ്ധീന്‍ ഇബ്‌നു ഹംസ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എന്‍.എം.റിയാസ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍, റാസിക് മഞ്ചേശ്വരം, റാഷിദ് മുഹ്‌യുദ്ധീന്‍, ടി.എം.അബ്ദുല്‍ സലാം, ആര്‍.ബി മുഹമ്മദ് ഷാഫി, നൗഷാദ് കൂത്തുപറമ്പ്, അനീസ് റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍, എം.കെ .സി റാഷിദ് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Related Articles