Current Date

Search
Close this search box.
Search
Close this search box.

ജനപ്രതിനിധികള്‍ ഏകാധിപതികളെ പോലെ സംസാരിക്കുന്നു: എം.ഐ. അബ്ദുല്‍ അസീസ്

ആയഞ്ചേരി: വര്‍ഗീയ ഫാസിസത്തിനു വേണ്ടി ആഭ്യന്തര വകുപ്പിനെ തീറെഴുതി കൊടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്. പൈങ്ങോട്ടായില്‍ നടന്ന മഹല്ല് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ഉപദേശകരായി വര്‍ഗീയ ഫാസിസ്റ്റുകളെ നിയമിക്കുക വഴി ഭരണകൂടം ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്യുന്നത്. വര്‍ഗീയ ഫാസിസത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ചത് കൊണ്ട് മാത്രം പിന്നാക്ക ന്യൂനപക്ഷങ്ങളുടെ വര്‍ധിച്ച പിന്തുണ തേടി അധികാരത്തില്‍ വന്ന സര്‍ക്കാറാണ് കേരളത്തിലുള്ളത്. സര്‍ക്കാറിന്റെ ഇപ്പോയത്തെ പ്രവര്‍ത്തനങ്ങള്‍ നമ്മെ നിരാശപ്പെടുത്തി കൊണ്ടിരിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്നണിയില്‍ തന്നെ കടുത്ത നിരാശയാണ് അതുണ്ടാക്കിയത്. ജനാധിപത്യ അടിത്തറയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സാരഥി ഏകാധിപതിയെ പോലെ സംസാരിക്കുകയാണ്. ജനങ്ങളെ ശ്രവിക്കാനും അവരുടെ അഭിപ്രായങ്ങളെ വിലമതിക്കാനും കഴിയുന്നില്ലെങ്കില്‍ ജനാധിപത്യം എന്നത് നമുക്ക് കൂടുതല്‍ ഭാരമായിതീരും എന്നതാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
സംഗമത്തില്‍ മഹല്ല് പ്രസിഡന്റ് ടി.എച്ച്. മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. മഹല്ലിന് കീഴില്‍ ആരംഭിക്കുന്ന അലിഫ് സണ്‍ഡേ മദ്രസ, നവീകരിച്ച ഡോണ്‍ കിന്‍ഡര്‍ ഗാര്‍ഡന്‍ എന്നിവയുടെ ഉദ്ഘാടനവും പ്രവേശന അപേക്ഷയുടെ ഉദ്ഘാടനവും അമീര്‍ നിര്‍വഹിച്ചു. മഹല്ലിന്റെ പൂര്‍വ്വകാല നേതാക്കന്‍മാരായ കെ.എ മുഹമ്മദ് മൗലവി, കെ.മൊയ്തു മൗലവി, ചുണ്ടയില്‍ മൂസ്സ ഹാജി, പഴംവളളി കുഞ്ഞമ്മദ്, എ.കെ. കുഞ്ഞമ്മദ്, ടി.കെ.അമ്മദ് ഹാജി, പുത്തലത്ത് മൂസ്സ ഹാജി, എ.കെ.കുഞ്ഞബ്ദുല്ല ഹാജി, അധ്യാപികമാരായ ഇ. മാമി, സൗദ ടീച്ചര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 2017-19 കാലത്തേക്കുള്ള മഹല്ല് ഭാരവാഹികളെ പ്രഖ്യാപിച്ചു. അമീറിനുള്ള സ്‌നോഹപഹാരം എ.കെ.അബ്ദുലത്തീഫ്, റഹ്മാബിക്കുള്ള ഉപഹാരം കെ.സഈദ ടീച്ചര്‍ എന്നിവര്‍ കൈമാറി. പരിസര പ്രദേശങ്ങളിലെ മഹല്ല് ഭാരവാഹികളെ വിളിച്ച് ചേര്‍ത്ത് സൗഹ്യദ വിരുന്ന് നടന്നു. വിഷുവിനോട് അനുബന്ധിച്ച് നടന്ന സ്‌നേഹ സംഗമത്തില്‍ വി.പി. ബഷീര്‍ സംബന്ധിച്ചു. പൊതു സമ്മേളനത്തില്‍ വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു.
വി.പി. ബഷീര്‍, ടി.അഹമ്മദ്, ഉത്താരി മൊയ്തു, എ.കെ.റിയാസ്, കെ.നവാസ്, കെ.സി.ഹബീബ്, കെ.ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മദ്‌റസാ വിദ്യാര്‍ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ടി.കെ.അലി രചന നിര്‍വഹിച്ച് സമദ് പൈങ്ങോട്ടായി സംവിധാനം ചെയ്ത നാടകവും അരങ്ങേറി.

Related Articles