Current Date

Search
Close this search box.
Search
Close this search box.

ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അട്ടിമറിക്കാര്‍ക്ക് വധശിക്ഷ നല്‍കും: ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് നേരെ പുറംതിരിഞ്ഞിരിക്കാനാവില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. അട്ടിമറിക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ അത് അംഗീകരിക്കുമെന്നും അട്ടിമറിക്കെതിരെ സംഘടിച്ച പ്രകടനക്കാരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. വധശിക്ഷ മടക്കികൊണ്ടുവരാന്‍ തുര്‍ക്കി പാര്‍ലമെന്റ് തീരുമാനിച്ചാല്‍ ഉടന്‍ അത് അംഗീകരിക്കപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ലോകത്തിന്റെ മിക്കയിടത്തും വധശിക്ഷ നിലവിലുണ്ടെന്നും തുര്‍ക്കിയില്‍ അത് മടക്കി കൊണ്ടുവരാന്‍ സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിന് ശേഷം ഭരണകൂടം സുപ്രധാനമായ തീരുമാനങ്ങളെടുക്കുമെന്നും അത് പ്രഖ്യാപിക്കുകയും ഉടന്‍ നടപ്പാക്കുകയും ചെയ്യുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അട്ടിമറി ശ്രമത്തില്‍ പങ്കുണ്ടെന്ന് തുര്‍ക്കി ഭരണകൂടം ആരോപിക്കുന്ന വിമത നേതാവ് ഫത്ഹുല്ല ഗുലനെ വിട്ടുകിട്ടാന്‍ അമേരിക്കയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles