Current Date

Search
Close this search box.
Search
Close this search box.

ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ വിലകല്‍പിക്കുന്നത് ജനാധിപത്യത്തിന് ചേര്‍ന്നതല്ല: ആഞ്ചലീന ജോളി

വാഷിംഗ്ടണ്‍: എല്ലാ മനുഷ്യരും സമന്‍മാരായിട്ടാണ് ജനിക്കുന്നതെന്നും അവര്‍ക്കെല്ലാം ഒരേ അവകാശങ്ങളാണുള്ളതെന്നും പ്രമുഖ ഹോളിവുഡ് താരവും ഐക്യരാഷ്ട്രസഭ അഭയാര്‍ഥി ഏജന്‍സിയുടെ പ്രത്യേക പ്രതിനിധിയുമായ ആഞ്ചലീന ജോളി. ജനങ്ങളില്‍ ചിലര്‍ക്ക് മറ്റുള്ളവരേക്കാള്‍ വില കല്‍പിക്കുന്നത് ജനാധിപത്യ രാഷ്ട്രത്തിന് ചേര്‍ന്ന പ്രവര്‍ത്തനമല്ലെന്നും അവര്‍ പറഞ്ഞു. ലോക അഭയാര്‍ഥി ദിനത്തോടനുബന്ധിച്ച് വാഷിംഗ്ടണില്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജൂലി. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും അവര്‍ക്കൊപ്പം വിരുന്നില്‍ പങ്കെടുത്തിരുന്നു. വിവിധ മതവിഭാഗങ്ങള്‍ പങ്കെടുക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാനായതിലുള്ള സന്തോഷം ജോളി പങ്കുവെച്ചു.
അഭയാര്‍ഥികള്‍ വര്‍ധിച്ചതിനൊപ്പം വിദേശികളോടുള്ള വിരോധവും വര്‍ധിച്ചിരിക്കുകയാണെന്നും ഭരണകൂടങ്ങള്‍ ഇതിനെ സവിശേഷ ഗൗരവത്തോടെ കാണണമെന്നും അവര്‍ പറഞ്ഞു.
‘അസ്സലാമു അലൈകും’ എന്ന് പറഞ്ഞ് സംസാരം ആരംഭിച്ച ജോണ്‍ കെറി ‘റമദാന്‍ കരീം’ എന്ന് അറബിയില്‍ ആശംസ നേര്‍ന്നതും ശ്രദ്ധേയമായി. അഭയാര്‍ഥി ദിനത്തില്‍ നടന്ന വിരുന്നിലെ അദ്ദേഹത്തിന്റെ വാക്കുകള്‍ കേന്ദ്രീകരിച്ചതും അഭയാര്‍ഥി പ്രശ്‌നത്തിലായിരുന്നു. അമേരിക്ക സ്വീകരിക്കുന്ന അഭയാര്‍ഥികള്‍ അതിന്റെ സുരക്ഷക്ക് വെല്ലുവിളിയാവില്ലെന്നും കെറി പറഞ്ഞു. ആളുകളെ അവര്‍ ജനിച്ച നാടുകളുടെയും മതങ്ങളുടെയും വേര്‍തിരിക്കുന്നത് യുനൈറ്റഡ് സ്റ്റേറ്റ്‌സിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുസ്‌ലിം വിരുദ്ധ പ്രസ്താവനകള്‍ ഭീകരസംഘങ്ങള്‍ക്കാണ് ഫലം ചെയ്യുകയെന്നും മുസ്‌ലിംകള്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ അമേരിക്കയെ പോലെ പറ്റിയ മറ്റൊരു രാജ്യമില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles