Current Date

Search
Close this search box.
Search
Close this search box.

ചരിത്രം പരാജിതന്റേതു കൂടിയാണ്: ശൈഖ് മുഹമ്മദ് കാരകുന്ന്

കോട്ടക്കല്‍: ചരിത്രം വിജയിച്ചവരുടേതു മാത്രമല്ലെന്നും പരാജിതന്റേത് കൂടിയാണെന്നും ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് ഡയറക്റ്റര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോട്ടക്കല്‍ വ്യാപാര ഭവനില്‍ സംഘടിപ്പിച്ച ഓണം-ഈദ് ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ പങ്കെടുത്ത പരിപാടിയില്‍ വി.ടി. രാധാകൃഷ്ണന്‍, ഫാദര്‍ ജോമോന്‍ ഞാവല്ലി, ഹനീഫ പുതുപ്പറമ്പ്, മോഹനന്‍ മണ്ണഴി, ഉസ്മാന്‍ കുട്ടി, അജിത്രി, ഗണേഷ് വടേരി, ടി.പി. സുബൈര്‍, കെ.വി.എം. ഉണ്ണി, നാരായണന്‍ എംബ്രാന്തിരി, ബാലകൃഷ്ണന്‍ ഇന്ത്യനൂര്‍, ശശിധരന്‍ കോട്ടക്കല്‍, മുരളി കോട്ടക്കല്‍, കൃഷ്ണ, നിസാര്‍, വിദ്യാധരന്‍, ടി.എസ്. മാധവന്‍, കെ.വി.പി. ലത, ബാബു മണ്ണഴി, കെ.വി.പി. ഗംഗാധരന്‍, സുലൈഖാബി, ലത്തീഫ് നഹ എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് എം.സി. നസീര്‍ അധ്യക്ഷത വഹിച്ചു. പി.കെ. ഹബീബ് ജഹാന്‍ സ്വാഗതവും കെ.സി. ഹസ്സന്‍ നന്ദിയും പറഞ്ഞു.

Related Articles