Current Date

Search
Close this search box.
Search
Close this search box.

ഘര്‍വാപ്പസി കേന്ദ്രങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: എം.ഐ അബ്ദുല്‍ അസീസ്

കോഴിക്കോട്: കേരളത്തിലെ ഘര്‍വാപസി കേന്ദ്രങ്ങളില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സമഗ്രാന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ആവശ്യപ്പെട്ടു. തൃപ്പൂണിത്തറയിലെ ഘര്‍വാപസി കേന്ദ്രത്തില്‍ നടന്നിരുന്ന പീഡനങ്ങളെക്കുറിച്ച വിവരണങ്ങള്‍ പുറത്തുവന്നിട്ടും ഗൗരവപ്പെട്ട നടപടികള്‍ ഇനിയും സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നത് ആശങ്കാജനകമാണ്. ഏത് വ്യക്തിക്കും ഏത് മതത്തിലേക്കും മതമില്ലായ്മയിലേക്കും മാറാന്‍ കഴിയുക എന്നത് പൗരന് ഭരണഘടന നല്‍കുന്ന അവകാശമാണ്. എന്നാല്‍ മതപരിവര്‍ത്തനം തന്നെയാണ് അപകടം എന്ന സംഘപരിവാര്‍ വാദങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് സര്‍ക്കാറും ഇടതുനേതാക്കളും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന സമീപനം. മതപരിവര്‍ത്തനത്തെ മുന്‍നിര്‍ത്തി സാമൂഹിക അന്തരീക്ഷത്തെ മലീമസമാക്കാനുള്ള സംഘ്പരിവാര്‍ ശ്രമങ്ങളെ നേരിടാന്‍ മതനിരപേക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ ഇടുതസര്‍ക്കാറിന് കഴിയേണ്ടതുണ്ടെന്നും അമീര്‍ പറഞ്ഞു.

Related Articles