Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ മോഡല്‍ ഫ്രാന്‍സിലും വേണമെന്ന് ഫ്രഞ്ച് പാര്‍ലമെന്റ് അംഗം

പാരീസ്: സിറിയയിലെയും ഇറാഖിലെയും യുദ്ധമുഖത്ത് നിന്നും മടങ്ങിയെത്തുന്നവരെ സ്വീകരിക്കാന്‍ അമേരിക്കയുടെ ഗ്വാണ്ടനാമോ തടവറക്ക് സമാനമായ തടവറ ഫ്രാന്‍സിനും വേണമെന്ന് പാരീസ് ആക്രമണം അന്വേഷിക്കുന്ന പാര്‍ലമെന്ററി സമിതിയുടെ അധ്യക്ഷന്‍ ജോര്‍ജ് ഫെനെക് ആവശ്യം ഉയര്‍ത്തി. കടുത്ത അക്രമികളെയും തീവ്രവാദികളെയും കൈകാര്യം ചെയ്യുന്നതിന് ഏറ്റവും ലളിതമായ പരിഹാരമാണ് ‘ഫ്രഞ്ച് ഗ്വാണ്ടനാമോ’ തുറക്കല്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുദ്ധ രംഗങ്ങളില്‍ നിന്നും ഫ്രഞ്ച് പൗരത്വമുള്ള നിരവധി പേര്‍ മടങ്ങുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
എന്നാല്‍ കേവലം സംശയത്തിന്റെ പേരില്‍ കൃത്യമായ തെളിവുകളില്ലാതെ ആളുകളെ അനിശ്ചിത കാലം തുറുങ്കിലിടുന്ന കേന്ദ്രങ്ങള്‍ താന്‍ ഭരണകൂടത്തിന് നേതൃത്വം നല്‍കുമ്പോള്‍ ഫ്രാന്‍സില്‍ ഉണ്ടാവില്ലെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാള്‍സ് മറുപടി നല്‍കിയിട്ടുണ്ട്.
ഫ്രാന്‍സ് അഭിമുഖീകരിക്കുന്ന സുരക്ഷാ വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ അവയെ നേരിടേണ്ടതിനെ സംബന്ധിച്ച ചര്‍ച്ചകള്‍ രാജ്യത്ത് സജീവമാണ്. സിറിയയിലേക്കും ഇറാഖിലേക്കും റിക്രൂട്ട്‌മെന്റ് നടത്തുന്ന ഫ്രഞ്ചുകാരും വിദേശികളുമായ 2147 പേര്‍ ഫ്രാന്‍സിലുണ്ടെന്നാണ് ഭരണകൂടത്തിന്റെ കണക്ക്. ഈ പശ്ചാത്തലത്തില്‍ അടിയന്തിര സാഹചര്യങ്ങളെ നേരിടാന്‍ കരുതല്‍ സൈനികരെന്ന നിലയില്‍ സ്വയം മുന്നോട്ടു വരാന്‍ യുവാക്കളോട് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സോ ഒലാന്റ് ആഹ്വാനം ചെയ്തിട്ടുണ്ട്.

Related Articles