Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോ തടവറ നിലനിര്‍ത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഗ്വാണ്ടനോമോ തടവറ നിലനിര്‍ത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച നടത്തിയ യു.എസ് കോണ്‍ഗ്രസിലെ വാര്‍ഷിക പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്. ഐ.എസിനെതിരേയുള്ള പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച വേളയിലാണ് വിവാദമായ ഗ്വാണ്ടനാമോ ജയിലിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചത്.

ഭീകരതയെ നേരിടുന്നതിന്റെ ഭാഗമായി രാജ്യസുരക്ഷയെ ബാധിക്കുന്ന യാതൊരു കുടിയേറ്റവും അംഗീകരിക്കില്ലെന്നും ഇറാനില്‍ പ്രതിഷേധം നടത്തുന്ന പ്രക്ഷോഭകര്‍ക്ക് പിന്തുണ നല്‍കുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇറാഖില്‍ നിന്നും സിറിയയില്‍ നിന്നും ഐ.എസ് ഭീകരരെ തുരത്തും. ഇറാഖിലും സിറിയയിലും ഐ.എസ് പിടിച്ചടക്കിയ മേഖലകള്‍ ഒരളവോളം അവരില്‍ നിന്നും മോചിപ്പിച്ചിട്ടുണ്ട്. അതിനായുള്ള മുന്നണിയുടെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഇനിയും ധാരാളം പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുണ്ട്. ഐ.എസിനെ പൂര്‍ണമായും പരാജയപ്പെടുത്തുന്നതു വരെ യുദ്ധം തുടരും. ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടും എന്നും പ്രഖ്യാപിച്ചിരുന്ന മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നിലപാടിനെ അദ്ദേഹം എതിര്‍ത്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂരമായ ശിക്ഷാ നടപടികള്‍ നടപ്പിലാക്കുന്ന തടവറ എന്ന നിലയില്‍ ഗ്വാണ്ടനാമോ നേരത്തെ കുപ്രസിദ്ധിയാര്‍ജിച്ചിരുന്നു.

 

Related Articles