Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോയിലെ ഒരു തടവുകാരനെ യു.എസ് സൗദിക്ക് കൈമാറും

വാഷിങ്ടണ്‍: ഗ്വാണ്ടനാമോ തടവറയില്‍ കഴിയുന്ന ഒരു തടവുകാരനെ അമേരിക്ക സൗദിക്ക് കൈമാറുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പെന്റഗണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. 13 വര്‍ഷമായി ഗ്വാണ്ടനാമേ ജയിലില്‍ തടവില്‍ കഴിയുന്ന മുഹമ്മദ് അഹ്മദ് ഹസ അല്‍ ദര്‍ബിയെയാണ് സൗദിക്ക് കൈമാറുന്നത്.

43 കാരനായ മുഹമ്മദ് 2002ല്‍ ഫ്രഞ്ച് ഓയില്‍ ടാങ്കര്‍ ആക്രമിച്ച കേസിലെ കുറ്റവാളിയെന്നാരോപിച്ചാണ് പിടിയിലാകുന്നത്. അദ്ദേഹം ജാമ്യത്തിനായി അപ്പീല്‍ നല്‍കിയിരുന്നു. നിയമപരമായ നടപടികള്‍ക്ക് അനുസൃതമായി യു.എസ് പ്രതിരോധ സെക്രട്ടറിയാണ് അദ്ദേഹത്തെ സൗദിക്ക് കൈമാറാന്‍ തീരുമാനിച്ചതെന്നും പെന്റഗണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുഹമ്മദിനെ സൗദിക്ക് കൈമാറുന്നതോടെ 40 തടവുകാരാണ് ഗ്വാണ്ടനാമോയില്‍ അവശേഷിക്കുക. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിനു കീഴില്‍ ആദ്യമായി ഗ്വാണ്ടനാമോ വിടുന്ന തടവുകാരനാണ് മുഹമ്മദ്. 2001ലെ സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനു ശേഷമാണ് അമേരിക്ക ഗ്വാണ്ടനാമോ തടവറ ആരംഭിക്കുന്നത്. യു.എസിന്റെ അഫ്ഗാന്‍ അധിനിവേശത്തിനു പിന്നാലെയായിരുന്നു ഇത്.

ജോര്‍ജ് ബുഷിന്റെ നിര്‍ദേശ പ്രകാരമായിരുന്നു തടവറ തുറന്നത്.  2009ല്‍ തടവറ അടച്ചുപൂട്ടുമെന്ന് അന്നത്തെ പ്രസിഡന്റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നെങ്കിലും യു.എസ് കോണ്‍ഗ്രസിലെ ശക്തമായ എതിര്‍പ്പിനെത്തടുര്‍ന്ന് തടവറ നിലനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപും തടവറ നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു.

 

Related Articles