Current Date

Search
Close this search box.
Search
Close this search box.

‘ഗ്രേറ്റ് റിട്ടേര്‍ണ്‍ മാര്‍ച്ച്’ മേയ് 15നു ശേഷം തുടങ്ങും: ഇസ്മായില്‍ ഹനിയ്യ

ഗസ്സ സിറ്റി: ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുള്ള ഫലസ്തീനികളുടെ ‘ഗ്രേറ്റ് റിട്ടേര്‍ണ്‍ മാര്‍ച്ച്’ മേയ് 15നു ശേഷം ആരംഭിക്കുമെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ. ഖുദ്‌സ് പ്രസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഗസ്സയില്‍ നടന്ന ഹമാസ് വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാര്‍ച്ച് വെസ്റ്റ് ബാങ്കിലേക്കും പരിസരപ്രദേശത്തേക്കും മാറ്റുമെന്നും മാര്‍ച്ചിന്റെ ഉന്നത തല സമിതിയാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേല്‍ ഉപരോധം തകര്‍ക്കാന്‍ മേയ് 15ന് ശക്തമായ പ്രക്ഷോഭമാണ് ആരംഭിക്കുക, ഫലസ്തീന്റെ അതിര്‍ത്തിയില്‍ മനുഷ്യ കൊടുങ്കാറ്റായി മാറണമെന്നും അദ്ദേഹം ഫലസ്തീന്‍ ജനതയോട് ആഹ്വാനം ചെയ്തു.

കഴിഞ്ഞ മാര്‍ച്ച് 30ന് ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ നടന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണിനു നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 41 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. 5000ത്തോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ഫലസ്തീനികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

 

Related Articles