Current Date

Search
Close this search box.
Search
Close this search box.

ഗൂതയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ വിമതരും സര്‍ക്കാരും തമ്മില്‍ ധാരണ

ദമസ്‌കസ്: മനുഷ്യക്കുരുതി തുടരുന്ന സിറിയയിലെ കിഴക്കന്‍ ഗൂതയില്‍ നിന്നും ജനങ്ങളെ ഒഴിപ്പിക്കാന്‍ വിമതരും സിറിയന്‍ സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തി. കിഴക്കന്‍ ഗൂതയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിമത സംഘമായ ഫയ്‌ലാഖ് അര്‍റഹ്മാന്‍ ഗ്രൂപ്പ് വക്താവ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇദ്‌ലിബിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയില്‍ നിന്നാണ് വിമതര്‍ക്കും സിവിലിയന്മാര്‍ക്കും രക്ഷപ്പെടാനും ഒഴിപ്പിക്കാനും ധാരണയായത്. റഷ്യയുടെ മധ്യസ്ഥതയിലാണ് കരാര്‍ ഉണ്ടാക്കിയത്. മേഖലയില്‍ യുദ്ധം മൂലം പരുക്ക് പറ്റിയവരെയും രോഗികളായവരെയും അടിയന്തിരമായി രക്ഷാപ്രവര്‍ത്തനം നടത്തി ഇവിടെ നിന്നും മാറ്റാനാണ് ധാരണയിലെത്തിയത്. ഉപരോധ മേഖലയില്‍ സഹായമെത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഗൂതയിലെ എതിര്‍പക്ഷക്കാരും അവരുടെ ബന്ധുക്കളും കിഴക്കന്‍ ഗൂതയില്‍ നിന്നും ഒഴിഞ്ഞു പോകാന്‍ സന്നദ്ധമായിട്ടുണ്ട്. ഇവര്‍ക്കുള്ള സഹായങ്ങളും മേഖലയില്‍ അവശേഷിക്കുന്നവര്‍ക്ക് സഹായം നല്‍കാനുമാണ് ധാരണയായത്. ഇതിനോടകം 7000 പേരെ ഇവിടെ നിന്നും രക്ഷപ്പെടുത്തിയതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ സന റിപ്പോര്‍ട്ട് ചെയ്തു. മൂന്നു വ്യത്യസ്ത വിമതരുടെ ശക്തികേന്ദ്രമാണ് കിഴക്കന്‍ ഗൂത.

 

Related Articles