Current Date

Search
Close this search box.
Search
Close this search box.

ഗുലന്റെ സംഘടനയെ ദീനീ സംഘടനയായി കാണാനാവില്ല: തുര്‍ക്ക് മതകാര്യ വകുപ്പ് അധ്യക്ഷന്‍

അങ്കാറ: ഫത്ഹുല്ല ഗുലന്റെ സംഘടനയെ ദീനീ സംഘടനയായി  കാണാനാവില്ലെന്ന് തുര്‍ക്കി മതകാര്യ വകുപ്പ് അധ്യക്ഷന്‍ മുഹമ്മദ് ഗോര്‍മാസ് വ്യക്തമാക്കി. അതിന്റെ നേതാവിനെ ഒരു പണ്ഡിതനോ മതനേതാവോ ആയി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്കാറയില്‍ ചേര്‍ന്ന മതകാര്യവകുപ്പിന്റെ കൂടിയാലോചനാ യോഗത്തിലാണ് അദ്ദേഹമിത് അഭിപ്രായപ്പെട്ടത്. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍, പാര്‍ലമെന്റ് സ്പീക്കര്‍ ഇസ്മാഈല്‍ ഖഹ്‌റമാന്‍, ഉപപ്രധാനമന്ത്രി നുഅ്മാന്‍ ഖുര്‍തോല്‍മൂശ് തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.
അന്യായമായി ഒരു ജീവന്‍ ഹനിക്കുകയും ഭൂമിയില്‍ കുഴപ്പങ്ങളുണ്ടാക്കുകയും ചെയ്യുന്നത് മുഴുവന്‍ മനുഷ്യരെയും കൊല്ലുന്നത് പോലെയാണെന്ന ഖുര്‍ആന്‍ വചനത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരസംഘത്തിന്റെ നേതാവായ ഗുലനോട് നിലപാട് സ്വീകരിക്കേണ്ടതെന്ന് ഗോര്‍മാസ് പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് നിരപരാധികള്‍ക്ക് മേല്‍ ബോംബുകളും മിസൈലുകളും വര്‍ഷിക്കുന്ന ഒരാള്‍ക്ക് ഇസ്‌ലാമുമായോ മനുഷ്യത്വവുമായോ ബന്ധമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് പരിചിതമായ മതത്തിന്റെ ആവരണമണിഞ്ഞും ഇസ്‌ലാമിക പ്രതീകങ്ങളെ കൂട്ടുപിടിച്ചും അവരെ വഞ്ചിക്കുകയുമാണ് മേല്‍പറയപ്പെട്ട സംഘടന ചെയ്യുന്നതെന്നും മതകാര്യ വകുപ്പധ്യക്ഷന്‍ കൂട്ടിചേര്‍ത്തു.

Related Articles