Current Date

Search
Close this search box.
Search
Close this search box.

ഗുലന്റെ കൈമാറ്റം ഒറ്റ രാത്രി കൊണ്ടു നടക്കുന്ന ഇടപാടല്ല: വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന തുര്‍ക്കി വിമത നേതാവ് ഫത്ഹുല്ല ഗുലനെ തുര്‍ക്കി കൈമാറുന്നത് ഒറ്റ രാത്രി കൊണ്ട് തീരുമാനമെടുക്കാവുന്ന വിഷയമല്ലെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് മാര്‍ക് ടോണര്‍ പറഞ്ഞു. ഗുലനെ തുര്‍ക്കിക്ക് കൈമാറണമെന്ന തുര്‍ക്കി ഭരണകൂടത്തിന്റെ ആവശ്യത്തോട് പത്രസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതില്‍ തീരുമാനമെടുക്കാന്‍ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടാക്കിയ കരാര്‍ ഇതില്‍ പാലിക്കുമെന്നും ഗുലന്റെ വിഷയത്തില്‍ തുര്‍ക്കി സമര്‍പിച്ചിട്ടുള്ള രേഖകള്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്വതന്ത്രമായ അന്വേഷണം നടത്തിയതിന് ശേഷം സ്വതന്ത്രമായ വിധിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 30 വര്‍ഷം മുമ്പാണ് തുര്‍ക്കിയും അമേരിക്കയും കുറ്റവാളികളെ പരസ്പരം കൈമാറുന്നതിനുള്ള കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്.

Related Articles