Current Date

Search
Close this search box.
Search
Close this search box.

ഗസ്സ കടുത്ത ഊര്‍ജ്ജ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നു: റെഡ് ക്രോസ്

ഗസ്സ: ഗസ്സയിലെ ആശുപത്രികള്‍ അഭിമുഖീകരിക്കുന്ന ഇന്ധനക്ഷാമവും ഊര്‍ജ്ജപ്രതിസന്ധിയും ഗസ്സ നിവാസികളെ വന്‍ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് റെഡ്‌ക്രോസ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ഗിലാന്‍ ദേഫോര്‍ മുന്നറിയിപ്പ് നല്‍കി. ഗസ്സ നിവാസികളിലെ വലിയൊരു വിഭാഗം അഭിമുഖീകരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയ അദ്ദേഹം പ്രതിസന്ധിക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്നും അല്‍ജസീറക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വൈദ്യുതി നിലക്കുന്നത് കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ പലപ്പോഴും അപകടത്തിലാവുന്നു എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗസ്സയിലെ 13 സര്‍ക്കാര്‍ ആശുപത്രികളില്‍ മിക്കതിലും ഏതാനും ആഴ്ച്ചക്കുള്ളില്‍ ഇന്ധനം തീര്‍ന്നു പോവും. അപ്പോള്‍ ചില സേവനങ്ങളെല്ലാം ഭാഗികമായോ പൂര്‍ണമായോ നിര്‍ത്തിവെക്കുകയല്ലാതെ മറ്റൊരു വഴിയും ആശുപത്രികള്‍ക്ക് മുന്നിലുണ്ടാവുകയില്ല. എന്നും ഗസ്സയിലെ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ശുദ്ധീകരിക്കാത്ത കടല്‍ വെള്ളത്തിന്റെ ഉപയോഗത്തെ കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Related Articles