Current Date

Search
Close this search box.
Search
Close this search box.

ഗസ്സ അതിര്‍ത്തിയില്‍ മുന്നൊരുക്കങ്ങളുമായി അല്‍ഖസ്സാം പോരാളികള്‍

ഗസ്സ: ഇസ്രയേല്‍ അധിനിവേശ സൈന്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ആക്രമണങ്ങളെ നേരിടുന്നതിന് ഗസ്സയുടെ വടക്കു കിഴക്കന്‍ അതിര്‍ത്തികളില്‍ മുന്നൊരുക്കങ്ങളുമായി അല്‍ഖസ്സാം പോരാളികള്‍. ഇസ്രയേലിന്റെ ഭാഗത്തു നിന്നുള്ള നീക്കങ്ങളെ നിരീക്ഷിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ ആദ്യ തിരിച്ചടി നല്‍കുന്നതിനുമാണ് അല്‍ഖസ്സാം സജ്ജരായിരിക്കുന്നതെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. ഇസ്രയേല്‍ സൈന്യത്തില്‍ നിന്നും ഗസ്സയെ സുരക്ഷിതമായി നിലനിര്‍ത്തലും നുഴഞ്ഞുകയറ്റങ്ങള്‍ തടയലുമാണ് അല്‍ഖസ്സാം ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
അതിര്‍ത്തിയിലെ നീക്കങ്ങള്‍ നിരീക്ഷിക്കലും ഏതെങ്കിലും തരത്തിലുള്ള കടന്നാക്രമണമോ നുഴഞ്ഞുകയറ്റ ശ്രമമോ ഉണ്ടായാല്‍ അതിനെ നേരിടലുമാണ് തങ്ങളുടെ ദൗത്യമെന്ന് അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ നേതാവായ അബൂമുഹമ്മദ് പറഞ്ഞു. നിരീക്ഷണത്തിനൊപ്പം ഉല്ലാസപ്രദമായ പ്രവര്‍ത്തനങ്ങളും റമദാന്‍ മാസത്തിലെ സവിശേഷ ആരാധനകളും നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഗസ്സയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ നടത്താനുള്ള അവസരങ്ങള്‍ ഇസ്രയേല്‍ ഇടക്കിടെ ഉപയോഗപ്പെടുത്താറുണ്ട്. അത്തരത്തിലുള്ള ഇസ്രയേല്‍ നീക്കങ്ങളെ പരാജയപ്പെടുത്താനാണ് അല്‍ഖസ്സാം മുന്നൊരുക്കത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles