Current Date

Search
Close this search box.
Search
Close this search box.

ഗസ്സയുടെ അതിര്‍ത്തികള്‍ ഫലസ്തീന്‍ ഭരണകൂടം ഏറ്റെടുക്കുന്നു

ഗസ്സ: ഫലസ്തീനിലെ ഹമാസ് ഫതഹ് പാര്‍ട്ടികള്‍ തമ്മിലുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ഗസ്സയുടെ അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ ഇന്ന് (ബുധന്‍) ഫലസ്തീന്‍ ഭരണകൂടം ഏറ്റെടുക്കുമെന്ന് അല്‍ജസീറ റിപോര്‍ട്ട്. ചെക്‌പോസ്റ്റുകളിലെ നികുതി കാര്യാലയങ്ങള്‍ ഭരണകൂടം കഴിഞ്ഞ ദിവസം ഏറ്റെടുത്തിട്ടുണ്ട്. റഫ കര അതിര്‍ത്തി അടക്കമുള്ള ഗസ്സയുടെ അതിര്‍ത്തികള്‍ ഏറ്റെടുക്കാന്‍ ഭരണകൂടം സജ്ജമാണെന്ന് കഴിഞ്ഞ ദിവസം ഫലസ്തീന്‍ മന്ത്രി ഹുസൈന്‍ ശൈഖ് പറഞ്ഞിരുന്നു. 2005ലെ അതിര്‍ത്തികള്‍ സംബന്ധിച്ച കരാര്‍ പ്രകാരം രണ്ടാഴ്ച്ചക്കുള്ളില്‍ റഫ അതിര്‍ത്തി തുറക്കുന്നതിനാവശ്യമായ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് ഭരണകൂടം പ്രവര്‍ത്തിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി. എന്നാല്‍ ഭരണകൂടം ഈജിപ്തിന്റെ സുരക്ഷാ സ്ഥിതി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്ത് സൈന്യം ഐഎസ് പോരാളികള്‍ക്കെതിരെ സീനായില്‍ നടത്തുന്ന സൈനിക നീക്കങ്ങളെയാണ് അതുകൊണ്ടുദ്ദേശിക്കുന്നതെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
ഈജിപ്തുമായി ബന്ധപ്പെട്ട് കിടക്കുന്ന റഫ കര അതിര്‍ത്തിക്ക് പുറമെ ഇസ്രയേലിനോട് ചേര്‍ന്ന് കിടക്കുന്ന രണ്ട് അതിര്‍ത്തികളാണ് ഗസ്സക്കുള്ളത്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കറം അബൂസാലിം, ആളുകള്‍ക്ക് കടന്നു പോകാനുള്ള ബൈത്ത് ഹാനൂന്‍ എന്നിവയാണവ. 2013 ജൂലൈ മുതല്‍ റഫ അതിര്‍ത്തി അടച്ചിട്ടിരിക്കുന്ന റഫ അതിര്‍ത്തി അത്യപൂര്‍വമായി മാത്രമേ തുറന്നു കൊടുക്കാറുള്ളൂ.

Related Articles