Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേലിന്റെ ആക്രമണം

ഗസ്സ സിറ്റി: ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ യുദ്ധവിമാനങ്ങളുടെ ആക്രമണം. ഗസ്സ മുനമ്പിലെ ഹമാസിന്റെ രണ്ട് കേന്ദ്രങ്ങള്‍ക്കു നേരെയാണ് കഴിഞ്ഞ ദിവസം രാത്രി ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇസ്രായേല്‍ ഗസ്സയില്‍ വ്യോമാക്രമണം നടത്തുന്നത്.

ഗസ്സയിലെ വടക്കന്‍ തീരപ്രദേശത്താണ് രാത്രിയില്‍ ഇസ്രായേലിന്റെ യുദ്ധടാങ്കറുകളില്‍ നിന്നും ബോംബിങ് നടന്നത്. ഗസ്സയുടെ അതിര്‍ത്തിയില്‍ ക്യാംപ് ചെയ്യാന്‍ ഫലസ്തീന്‍ ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നാണ് ഇസ്രായേല്‍ ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രിയാണ് ആദ്യ വ്യോമാക്രമണം നടന്നത്.

അതേസമയം, ഹമാസിന്റെ സായുധ സംഘം ഇസ്രായേലിനു നേരെ വെടിവെപ്പ് നടത്തിയെന്നും അതിന്റെ തിരിച്ചടിയാണെന്നുമാണ് ഇസ്രായേല്‍ പ്രതികരിച്ചത്. ‘ഗസ്സയിലെ ഹമാസ് തീവ്രവാദികള്‍ക്കു നേരെയാണ് തങ്ങളുടെ പോരാട്ടമെന്നും’ ഇസ്രായേല്‍ പറഞ്ഞു.  വെള്ളിയാഴ്ച ഇസ്രായേലിന്റെ കടന്നുകയറ്റത്തിനെതിരെ ഫലസ്തീനികള്‍ ബഹുജന പ്രക്ഷോഭം നടത്താനൊരുങ്ങുകയാണ്.

 

Related Articles