Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ പ്രസിഡന്റിനും സര്‍ക്കാറിനും ആസ്ഥാനങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഖത്തര്‍

ഗസ്സ: ഗസ്സയില്‍ ഫലസ്തീന്‍ പ്രസിഡന്റിനും സര്‍ക്കാറിനും ആസ്ഥാനങ്ങള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഗസ്സാ പുനര്‍നിര്‍മാണത്തിനുള്ള ഖത്തര്‍ സമിതിയുടെ അധ്യക്ഷനും ഖത്തര്‍ അംബാസഡറുമായ മുഹമ്മദ് ഇസ്മാഈല്‍ അല്‍ഇമാദി. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെവ്വാഴ്ച ഗസ്സയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീന്‍ അനുരജ്ഞനം കെയ്‌റോയില്‍ വെച്ച് നടന്നതായാലും റിയാദില്‍ വെച്ച് നടന്നതായാലും ഖത്തര്‍ അതിനെ പിന്തുണക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
2008-09, 2012 വര്‍ഷങ്ങളില്‍ ഗസ്സക്കെതിരെ ഇസ്രയേല്‍ നടത്തിയ യുദ്ധങ്ങള്‍ക്കിടെ ഉണ്ടായ ഇസ്രയേല്‍ വ്യോമാക്രമണങ്ങളിലാണ് ഫലസ്തീന്‍ പ്രസിഡണ്ടിന്റെയും ഭരണകൂടത്തിന്റെയും ആസ്ഥാനം തകര്‍ക്കപ്പെട്ടത്. 407 മില്ല്യന്‍ ഡോളറിന്റെ നിരവധി പദ്ധതികള്‍ ഗസ്സയില്‍ ഖത്തര്‍ നടപ്പാക്കുന്നുണ്ട്. മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന് ഖലീഫ ആല്‍ഥാനിയുടെ സഹായ നിധിയില്‍നിന്നാണ് ഇതിനുള്ള ഫണ്ട് സ്വീകരിക്കുന്നത്. 2014 ഒക്ടോബറില്‍ കെയ്‌റോയില്‍ നടന്ന ഗസ്സ പുനരധിവാസ സമ്മേളനത്തില്‍ ഒരു ബില്ല്യന്‍ ഡോളര്‍ ഫണ്ട് ശേഖരിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ 12നാണ് കെയ്‌റോയില്‍ വെച്ച് ഫതഹ് പാര്‍ട്ടിയും ഹമാസും അനുരജ്ഞന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. ഉടമ്പടി പ്രകാരം ഡിസംബര്‍ ഒന്ന് മുതല്‍ ഗസ്സയുടെ പൂര്‍ണ നിയന്ത്രണം ഫലസ്തീന്‍ ഐക്യ സര്‍ക്കാറിനായിരിക്കും.

Related Articles