Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ബോട്ട് ഫ്രാന്‍സ് തടഞ്ഞു

പാരിസ്: ഗസ്സയില്‍ നിന്നുള്ള ബോട്ട് ഫ്രാന്‍സിലെ കടല്‍തീരത്തു വെച്ച് പൊലിസ് തടഞ്ഞു. ഫ്രീഡം ഫ്‌ളോട്ടില്ലയുടെ ഭാഗമായി വന്ന രണ്ടു ബോട്ടുകളാണ് ഫ്രാന്‍സിന്റെ തീരത്തേക്ക് പ്രവേശിക്കുന്നത് തീരദേശ പൊലിസ് തടഞ്ഞത്. ഇസ്രായേല്‍ ഏര്‍പ്പെടുത്തിയ കടല്‍ ഉപരോധം തകര്‍ത്ത് പ്രയാണം നടത്തിയ ബോട്ടുകളാണ് ഫ്രാന്‍സിലെത്തിയത്.

ഫലസ്തീനികളുടെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഫലസ്തീന്‍ ആക്റ്റിവിസ്റ്റുകളാണ് ബോട്ടുകളിലുണ്ടായിരുന്നത്. തങ്ങളുടെ ബോട്ടുകള്‍ സമഗ്ര പരിശോധനക്ക് വിധേയമാക്കിയതായി ഫ്രാന്‍സിലെ ഫലസ്തീന്‍ സോളിഡാരിറ്റി അസോസിയേഷന്‍ വക്താവ് തൗഫീഖ് തഹാനി പറഞ്ഞു. മെഡിറ്ററേനിയന്‍ കടല്‍ വഴി ഗസ്സയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കവെയാണ് ബോട്ടുകള്‍ പാരിസ് കടല്‍ തീരത്തെത്തിയത്.

 

Related Articles