Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴു മരണം

ഗസ്സ സിറ്റി: ഗസ്സയില്‍ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴു പേര്‍ മരിച്ചു. 30 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മധ്യ ഗസ്സയിലെ സബ്രയിലാണ് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടത്തില്‍ പൊട്ടിത്തെറിയുണ്ടായത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് മനപൂര്‍വം സിലിണ്ടറിന് തീകൊളുത്തിയതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കുടുംബത്തിലുണ്ടായ തര്‍ക്കം മൂലം ഒരു കുടുംബാംഗം തന്നെ സിലിണ്ടറിന് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. തുടര്‍ന്ന് ഒന്നാകെ പൊട്ടിത്തെറിക്കുകയാണുണ്ടായത്. രണ്ടു നില കെട്ടിടം ഭാഗികമായി തകര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ആഘാതം മൂലം നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

മരിച്ചവരില്‍ കുട്ടികളുമുണ്ട്. ഹമാസിന്റെ സ്വാധീനതയിലുള്ള മുനമ്പിലാണ് അപകടം നടന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് മേഖലയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ.എഫ്.പി പറഞ്ഞു. രണ്ടു മില്യണ്‍ ആളുകളാണ് ഗസ്സയില്‍ തിങ്ങിപ്പാര്‍ക്കുന്നത്. ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഞെരുങ്ങി താമസിക്കുന്നത് ഇവിടെയാണ്.

 

Related Articles