Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ ഇസ്രയേല്‍ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് രക്തസാക്ഷിയായി

ഗസ്സ: ഇസ്രയേല്‍ അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ റഫയില്‍ ഇസ്രയേല്‍ വെടിയേറ്റ് ഒരു ഫലസ്തീനി കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യൂസുഫ് ശഅ്ബാന്‍ അബൂ ആദിറയെന്ന 18 കാരനാണ് രക്തസാക്ഷിയായതെന്ന് ഗസ്സയിലെ ആരോഗ്യമന്ത്രാലയം വക്താവ് അശ്‌റഫ് അല്‍ഖദ്‌റ പറഞ്ഞു. ഇസ്രയേല്‍ പീരങ്കിയില്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. പരിക്കേറ്റവരെയും രക്തസാക്ഷിയായ യുവാവിന്റെ മൃതദേഹവും റഫയിലെ അബൂയൂസുഫ് നജ്ജാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അബൂആദിറക്ക് വേണ്ടി ഗസ്സ-ഇസ്രയേല്‍ അതിര്‍ത്തിയില്‍ നടത്തിയെ തെരച്ചിലിലാണ് ആംബുലന്‍സ് സഘം മുഖത്തും ശരീരഭാഗങ്ങളിലും പരിക്കേറ്റ നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്ച പുലര്‍ച്ചെ ഇസ്രയേല്‍ പീരങ്കികള്‍ ഏതാനും തവണ വെടിയുതിര്‍ത്തിരുന്നുവെന്ന് ദൃക്‌സാക്ഷികല്‍ വിവരിക്കുന്നു. ഉപരോധിക്കപ്പെട്ട ഗസ്സയുടെ അതിര്‍ത്തിയിലുള്ള യുവാക്കളെ ലക്ഷ്യമാക്കിയായിരുന്നു പ്രസ്തുത വെടിവെപ്പെന്നും റിപോര്‍ട്ട് പറഞ്ഞു.

Related Articles