Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലേക്ക് ഹമാസ് നിര്‍മിച്ച തുരങ്കം ഇസ്രായേല്‍ നശിപ്പിച്ചു

ജറൂസലം: ഗസ്സ മുനമ്പിലേക്ക് ഹമാസ് നിര്‍മിച്ച ടണല്‍ ഇസ്രായേല്‍ തകര്‍ത്തു. ഇസ്രായേല്‍ സൈനിക വക്താവ് ജൊനാഥന്‍ കോണ്‍റിക്കസ് ആണ് കഴിഞ്ഞ ദിവസം ഇക്കാര്യമറിയിച്ചത്.
തെക്കന്‍ ഗസ്സയിലേക്ക് നേരത്തെ ഹമാസ് നിര്‍മിച്ചിരുന്ന തുരങ്കവുമായി ബന്ധിപ്പിക്കുന്ന പുതിയ ടണലാണ് ഇപ്പോള്‍ നശിപ്പിച്ചത്. 2014ല്‍ ഹമാസ് നിര്‍മിച്ച ടണല്‍ നേരത്തെ ഇസ്രായേല്‍ ഭാഗികമായി തകര്‍ത്തിരുന്നു. ഈ തുരങ്കവുമായി ബന്ധിപ്പിക്കാനാണ് ഹമാസ് പുതിയത് നിര്‍മിച്ചത്.

തകര്‍ന്ന ഭാഗം രണ്ടാമതും തിരിച്ചെടുക്കാനായിരുന്നു ഹമാസിന്റെ ശ്രമം. ഇപ്പോള്‍ തങ്ങള്‍ തകര്‍ത്ത ടണല്‍ നിര്‍മിക്കാന്‍ ഇനി അസാധ്യമാണെന്നും ഹമാസിന്റെ ഓരോ നീക്കവും തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും ജൊനാഥന്‍ കോണ്‍റിക്കസ് പറഞ്ഞു. ഗസ്സ നിവാസികളെ സഹായിക്കാനായി ഹമാസ് ചെയ്യുന്നത് വിഫല ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ തീരപ്രദേശം 2007 മുതല്‍ ഇസ്രായേല്‍-ഈജിപ്ത് സംയുക്ത സൈന്യത്തിന്റെ ഉപരോധത്തിലാണ്. നേരത്തെ ഹമാസിന്റെ നിയന്ത്രണത്തിലായിരുന്നു ഇവ.

കഴിഞ്ഞ നാലു മാസത്തിനിടെയായി ഇസ്രായേല്‍ തകര്‍ക്കുന്ന നാലാമത്തെ ടണല്‍ ആണിത്. 2014 യുദ്ധം ആരംഭിച്ചതു മുതല്‍ ഹമാസ് ടണല്‍ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണില്ലെന്നും ഇത് കൂടുതല്‍ ഗൗരവത്തോടെ കാണുമെന്നും ഹമാസ് വക്താവ് അറിയിച്ചു.

 

Related Articles