Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ സാഹചര്യം അടുത്ത യുദ്ധം വേഗത്തിലാക്കും: നിരീക്ഷകര്‍

തെല്‍അവീവ്: ഗസ്സയിലെ മാനുഷിക സാഹചര്യം പുതിയൊരു സൈനിക ഏറ്റുമുട്ടലിനുള്ള സാധ്യത വേഗത്തിലാക്കുമെന്ന് ഇസ്രയേല്‍ രാഷ്ട്രീയ നിരീക്ഷകരുടെ മുന്നറിയിപ്പ്. നിലവില്‍ ഗസ്സ അനുഭവിച്ചു കൊണ്ടിരിക്കുന്ന വിഷമങ്ങള്‍ തീരുമാനം എടുക്കുന്നവരെ അത്തരം ഒരു ഏറ്റുമുട്ടിലിനുള്ള സാധ്യതയില്‍ നിന്നും അകറ്റിനിര്‍ത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഗസ്സയിലെ ഇപ്പോഴത്തെ അവസ്ഥ കഴിഞ്ഞ ഗസ്സ യുദ്ദം ആരംഭിക്കുന്നതിന് ആരംഭിക്കുന്നിന് മുമ്പുണ്ടായിരുന്ന സാഹചര്യത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്ന് ഹാരറ്റ്‌സ് പത്രത്തിലെ റിപോര്‍ട്ടര്‍ ആമോസ് ഹാരേല്‍ പറഞ്ഞു. ജലത്തിന്റെയും വൈദ്യുതിയുടെയും ദൗര്‍ലഭ്യവും ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മയും അവിടത്തെ പ്രധാന പ്രശ്‌നങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
2014ലെ ഗസ്സ യുദ്ധത്തെ സംബന്ധിച്ച ജോസഫ് ഷാപിറിന്റെ റിപോര്‍ട്ട് ഉപരിപ്ലവമാണെന്നും യുദ്ധത്തിനിടെ സൈന്യം അഭിമുഖീകരിച്ച പ്രധാന പ്രശ്‌നങ്ങള്‍ക്കത് ഉത്തരം നല്‍കുന്നില്ലെന്നും മആരീവ് പത്രത്തിലെ സൈനികകാര്യ വിദഗ്ദന്‍ അലോന്‍ ബിന്‍ ഡേവിഡ് പറഞ്ഞു. ഇനിയൊരു യുദ്ധത്തിലേക്ക് വഴിച്ചിഴക്കാതിരിക്കാന്‍ എന്താണ് ആവശ്യമായതെന്ന സുപ്രധാന ചോദ്യത്തിനു പോലും അതുത്തരം നല്‍കുന്നില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles