Current Date

Search
Close this search box.
Search
Close this search box.

ഗസ്സക്ക് ചുറ്റും ഇസ്രയേല്‍ കോണ്‍ക്രീറ്റ് മതില്‍ തീര്‍ക്കുന്നു

തെല്‍അവീവ്: ഗസ്സയുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് ഇസ്രയേല്‍ പത്ത് മീറ്ററോളം ആഴത്തില്‍ കോണ്‍ക്രീറ്റ് മതില്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇസ്രയേല്‍ പത്രമായ യെദിയോത്ത് അഹരനോത്ത് റിപോര്‍ട്ട് ചെയ്യുന്നു. കുടിയേറ്റ കേന്ദ്രങ്ങളുടെ സുരക്ഷക്കും ഹമാസിന്റെ തുരങ്കങ്ങളെ നേരിടുന്നതിനുമാണ് മതില്‍ നിര്‍മിക്കുന്നതെന്നാണ് ഇസ്രേയലിന്റെ വാദം. ഗസ്സക്ക് സമീപത്തെ കുടിയേറ്റക്കാര്‍ക്ക് അവരുടെ വീടുകളില്‍ നിന്ന് തന്നെ മതിലിന്റെ നിര്‍മാണം കാണാന്‍ സാധിക്കുന്നുണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.
മതിലിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഇസ്രയേല്‍ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് മാസം മുമ്പാണ് അതിന്റെ പ്ലാന്‍ പുറത്തായത്. രണ്ട് ബില്യണടുത്ത് ഇസ്രയേല്‍ ഷെകല്‍ ചെലവഴിച്ച് നിര്‍മിക്കുന്ന മതില്‍ ഗസ്സ അതിര്‍ത്തിയിലെ ഏറ്റവും വലിയ പദ്ധതിയാണ്. തുരങ്കങ്ങള്‍ വഴി അതിര്‍ത്തി കടന്ന് ഹമാസ് നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ മണ്ണിനടിയിലേക്ക് ഇറങ്ങിനില്‍ക്കുന്ന മതിലിലൂടെ സാധിക്കുമെന്നാണ് ഇസ്രയേല്‍ കരുതുന്നത്.

Related Articles