Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് തങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ശേഷിയുണ്ട്: സൗദി കിരീടാവകാശി

റിയാദ്: ഗള്‍ഫ് നാടുകള്‍ പല വെല്ലുവിളികളും നേരിടുന്നുണ്ടെങ്കിലും അവക്ക് രാജ്യത്തിന്റെയും പൗരന്‍മാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ശേഷിയുണ്ടെന്ന് സൗദി കിരീടാവകാശിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് വ്യക്തമാക്കി. മികച്ച സുരക്ഷാ സംവിധാനങ്ങളും ഒറ്റക്കെട്ടായിട്ടുള്ള പ്രവര്‍ത്തനവുമാണ് അത് സാധ്യമാക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൊവ്വാഴ്ച്ച റിയാദില്‍ ചേര്‍ന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിന്താ വ്യതിചലനങ്ങള്‍ക്കും വിഭാഗീയ സംഘട്ടനങ്ങള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളും സംഘടനകളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സുരക്ഷക്കും സുസ്ഥിരതക്കും നേരെ വെല്ലുവിളിയുയര്‍ത്തുന്നവര്‍ എത്രതന്നെ ശക്തരും അപകടകാരികളുമാണെങ്കിലും നമ്മുടെ ഉറച്ച നിലപാടിനും കടുത്ത മറുപടിക്കും മുന്നില്‍ അവ നിസ്സാരമായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സംയുക്ത ഗള്‍ഫ് സുരക്ഷാ പരിശീലനത്തെ കുറിച്ച് ജി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്ലതീഫ് സയാനി പറഞ്ഞു. രണ്ടാഴ്ച്ച മുമ്പ് ബഹ്‌റൈനിലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. പരിശീലനത്തിലെ രാഷ്ട്രങ്ങളുടെ പങ്കാളിത്തം ഗള്‍ഫ് നാടുകളുടെ സുരക്ഷ രാജ്യത്തിന്റെ അതിര്‍ത്തി തിരിച്ച് വേര്‍തിരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയുടെ നേരിടുന്നതിന്റെ ഭാഗമായി ബഹ്‌റൈനില്‍ നടന്ന ഗള്‍ഫ് സുരക്ഷാ പരിശീലനം ഇത്തരത്തിലുള്ള ആദ്യ സംയുക്ത നീക്കമാണെന്നതും ശ്രദ്ധേയമാണ്.

Related Articles