Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി ലോകത്തെ ഒന്നടങ്കം ബാധിക്കും: ഖത്തര്‍ അംബാസഡര്‍

ബര്‍ലിന്‍: നിലവിലെ ഗള്‍ഫ് പ്രതിസന്ധി നീളുന്നത് ഖത്തറിനെ മാത്രമല്ല, മുഴുവന്‍ ലോകത്തെയും ബാധിക്കുമെന്ന് ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ സഊദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്. പ്രതിസന്ധി തുടരുന്നത് എങ്ങനെയാണ് ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള സാധാരണക്കാരെ അടക്കം ബാധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഗള്‍ഫ് പ്രദേശങ്ങളില്‍ നിന്നാണ് ലോകത്തിനുള്ള ഇന്ധന വിഭവങ്ങളുടെ നാല്‍പത് ശതമാനവും ലഭ്യമാകുന്നത്. ഈ പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ലോകത്തെ സാധാരണക്കാരെ വരെ ദോഷകരമായി അത് ബാധിക്കും. കാരണം പെട്രോള്‍, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളുടെ വില വര്‍ധിക്കും. മറ്റ് വസ്തുക്കളുടെ വിലക്കയറ്റത്തിനും അത് കാരണമാകും. എന്ന് അദ്ദേഹം വിശദീകരിച്ചു.
ഉപരോധ കാലയളവ് നീണ്ടുപോകുന്നതിനനുസരിച്ച് പരിഹാരത്തിനുള്ള പ്രയാസങ്ങളും വര്‍ധിക്കുമെന്നും ഖത്തര്‍ അംബാസഡര്‍ സൂചിപ്പിച്ചു. കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണച്ചും ജര്‍മനിയെ പോലുള്ള രാഷ്ട്രങ്ങളുടെ സഹായത്തോടെയും ഒരു മേശക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്ത് പ്രതിസന്ധി പരിഹരിക്കാമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles