Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി മുസ്‌ലിം സമൂഹത്തിന് ഗുണം ചെയ്യില്ല: ഗന്നൂശി

തൂനിസ്: ഗള്‍ഫ് നാടുകളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മുസ്‌ലിം സമൂഹത്തിന് യാതൊരു ഗുണവുമില്ലാത്തതാണെന്ന് തുനീഷ്യയിലെ അന്നഹ്ദ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ശൈഖ് റാശിദുല്‍ ഗന്നൂശി. ഖത്തറിന് മേലുള്ള ഉപരോധം ഇല്ലാതാക്കുകയും ഗള്‍ഫ് ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് മടക്കികൊണ്ടു വരികയും ജി.സി.സിയെ സജീവമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അറബ് രാഷ്ട്രങ്ങള്‍ തങ്ങളുടെ തന്നെ ആദര്‍ശവും വിശ്വാസവും വെച്ചുപുലര്‍ത്തുന്ന ചരിത്രവും താല്‍പര്യങ്ങളും സംസ്‌കാരവും ഒന്നായിട്ടുള്ള മറ്റൊരു അറബ് രാഷ്ട്രത്തെ ഉപരോധിക്കുകയെന്ന ആരും പ്രതീക്ഷിക്കാത്ത ഈ പ്രതിസന്ധി വേദനാജനകമാണ്. അറബ് രാജ്യങ്ങള്‍ക്കിടയിലുള്ളത് പോലുള്ള അടുത്ത ബന്ധങ്ങള്‍ ലോകത്തെ മറ്റു രാജ്യങ്ങള്‍ക്കൊന്നും തന്നെയില്ല. ഗള്‍ഫ് പ്രതിസന്ധി തുനീഷ്യക്കും മുസ്‌ലിം സമൂഹത്തിനും മേല്‍ ദോഷകരമായ പ്രതിഫലനങ്ങള്‍ മാത്രമേ ഉണ്ടാക്കുകയുള്ളൂ. എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിസന്ധിയെ മറികടക്കാന്‍ ഐക്യപ്പെടാനും പരസ്പരം സഹകരിക്കാനും അഭിമുഖത്തില്‍ ഗന്നൂശി ഗള്‍ഫ് നാടുകളോട് ആഹ്വാനം ചെയ്തു.

Related Articles