Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി ഭീകരവിരുദ്ധ പോരാട്ടത്തിന് ഗുണം ചെയ്യില്ല: പുടിന്‍

മോസ്‌കോ: ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വഌദിമര്‍ പുടിന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്, അബൂദാബി കിരാടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് എന്നിവരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതായി ക്രംലിന്‍ കൊട്ടാരത്തെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്യുന്നു. നിലവിലെ പ്രതിസന്ധി ഭീകരതക്കെതിരെയുള്ള പോരാട്ടത്തിനും സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതിനും സഹായകരമാവില്ലെന്നും ക്രംലിന്‍ പ്രസ്താവന വ്യക്തമാക്കി.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മെയ് അവസാനത്തില്‍ മോസ്‌കോയില്‍ വെച്ച് പുടിനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിറിയന്‍ സംഘട്ടനവും പെട്രോളിയം ഉല്‍പാദനം കുറക്കലുമായിരുന്നു കൂടിക്കാഴ്ച്ചയിലെ സംസാര വിഷയമെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. സിറിയന്‍ പ്രതിസന്ധിയില്‍ സൗദിക്കും ഖത്തറിനുമുള്ള പങ്ക് മോസ്‌കോക്ക് അറിയാമെന്നും അത് പരിഹരിക്കുന്നതിന് കുവൈത്ത് അമീര്‍ സബാഹ് അഹ്മദ് സബാഹ് നടത്തുുന്ന ശ്രമങ്ങളെ പിന്തുണക്കുമെന്നും പ്രസ്താവന കൂട്ടിചര്‍ത്തു.

Related Articles