Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് സൗദി രാജാവിനോട് ട്രംപ് ആവശ്യപ്പെട്ടു

വാഷിങ്ടണ്‍: ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിനോട് ആവശ്യപ്പെട്ടു. ടെലിഫോണ്‍ വഴിയാണ് ട്രംപ് സൗദി രാജാവുമായി ചര്‍ച്ച നടത്തിയത്.

ഏപ്രില്‍ 10ന് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി ട്രംപുമായി വൈറ്റ്ഹൗസില്‍ വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഖത്തറിനെതിരെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധമടക്കം ചര്‍ച്ചയായിരുന്നു. ഇതിന്റെ ഭാഗമായാണ്  ട്രംപ് സൗദി രാജാവുമായി ബന്ധപ്പെട്ടത്. ഒരു വര്‍ഷത്തിനടുത്തായി തുടരുന്ന തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും ഖത്തറുമായി തകര്‍ത്ത ബന്ധം പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.എസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. അറബ് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ഐക്യവും സൗഹാര്‍ദവും പുന:സ്ഥാപിക്കണം. ഇറാനെതിരെ ഒരു ഐക്യമുന്നണി രൂപീകരിക്കേണ്ടതുണ്ട്. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു. ഇതിനായി ഉന്നത തലത്തിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ നടത്തണമെന്നും അമേരിക്ക മുന്നോട്ടു വച്ചു. ഏപ്രില്‍ രണ്ടിനാണ് സല്‍മാന്‍ രാജാവിനെ ഫോണില്‍ വിളിച്ചത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട് സല്‍മാന്‍ രാജാവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.

 

Related Articles