Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി ആവശ്യത്തിലേറെ നീണ്ടുപോയിരിക്കുന്നു: വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: ഗള്‍ഫ് പ്രതിസന്ധി പന്ത്രണ്ടാമത്തെ ആഴ്ച്ചയിലേക്ക് പ്രവേശിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ അതിലുള്ള വാഷിംഗ്ടണിന്റെ ഉത്കണ്ഠ തുടരുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗള്‍ഫ് പ്രതിസന്ധി ആവശ്യത്തിലേറെ നീണ്ടുപോയിരിക്കുകയാണെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് ഹേഥര്‍ നോറെറ്റ് പറഞ്ഞു. പ്രതിസന്ധിയിലെ കക്ഷികള്‍ക്കിടയിലെ അഭിസംബോധനയുടെ തീവ്രത കുറക്കേണ്ടത് അനിവാര്യമാണെന്നും ഖത്തര്‍ ഭരണകൂടവുമായി തന്റെ രാജ്യം സംസാരിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഖത്തര്‍ അംബാസഡറുടെ തെഹ്‌റാനിലേക്കുള്ള മടക്കത്തെ സംബന്ധിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥ പ്രതികരിക്കാന്‍ തയ്യാറായില്ല. ആ രണ്ട് രാഷ്ട്രങ്ങളുടെ മാത്രം വിഷയമാണ് അതെന്ന് പറഞ്ഞ് ഒഴിവാക്കുകയാണ് അവര്‍ ചെയ്തത്.
ഈ വിഷത്തില്‍ അമേരിക്ക സ്വീകരിച്ച ചില കാല്‍വെപ്പുകള്‍ ഏതോ അര്‍ഥത്തില്‍ ഉപരോധ രാഷ്ട്രങ്ങള്‍ക്ക് (സൗദി, ഈജിപ്ത്, യു.എ.ഇ, ബഹ്‌റൈന്‍) മേല്‍ സമ്മര്‍ദം ചെലുത്തുന്നതാണെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ടര്‍ മുറാദ് ഹാശിം വ്യക്തമാക്കി. അമേരിക്ക ഈജിപ്തിനുള്ള സഹായങ്ങള്‍ മരവിപ്പിച്ചതിനെയും മതസ്വാതന്ത്ര്യം ഹനിക്കുന്ന രാഷ്ട്രങ്ങളുടെ കൂട്ടത്തില്‍ സൗദിയെയും ബഹ്‌റൈനെയും ചേര്‍ത്തതിനെയും കുറിച്ച് അദ്ദേഹം സൂചിപ്പിച്ചു.

Related Articles