Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് പ്രതിസന്ധി; അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി സൗദിയിലേക്ക്

വാഷിംഗ്ടണ്‍: ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കുവൈത്തും ഖത്തറും സന്ദര്‍ശിച്ച ശേഷം അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ സൗദിയിലേക്ക് തിരിക്കുന്നു. ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളിലെ മന്ത്രിമാരുമായി അദ്ദേഹം റിയാദില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അടക്കമുള്ള രാഷ്ട്രീയ നേതാക്കളുമായി കഴിഞ്ഞ ദിവസം അദ്ദേഹം ദോഹയില്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിയോജിപ്പുകള്‍ അവസാനിപ്പിച്ച് പരിഹാര മാര്‍ഗങ്ങള്‍ തേടാനാണ് തന്റെ ദോഹ സന്ദര്‍ശനമെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞിരുന്നു. പ്രതിസന്ധിയുടെ തുടക്കം മുതല്‍ വ്യക്തവും യുക്തവുമായ നിലപാടാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതിസന്ധിയില്‍ കക്ഷികളായ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരെ ഒരു മേശക്ക് ചുറ്റും ഇരുത്തി വിഷയവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുള്ള നിര്‍ദേശമാണ് ടില്ലേഴ്‌സണ്‍ മുന്നോട്ടു വെച്ചിട്ടുള്ളതെന്ന് അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു. കൂടിക്കാഴ്ച്ചയില്‍ ടില്ലേഴ്‌സണ്‍ മുന്നോട്ടു വെച്ച നിര്‍ദേശം ഖത്തറിന് ആശ്വാസകരമായി തോന്നിയിട്ടുണ്ടെന്നും റിപോര്‍ട്ട് പറഞ്ഞു.

Related Articles