Current Date

Search
Close this search box.
Search
Close this search box.

ഗള്‍ഫ് നാടുകളിലുള്ളവര്‍ക്ക് ഇനി തുനീഷ്യയിലേക്ക് മുന്‍കൂര്‍ വിസ വേണ്ട

തൂനിസ്: ഗള്‍ഫ് നാടുകളില്‍ വസിക്കുന്ന ജി.സി.സി രാഷ്ട്രങ്ങളിലെ പൗരന്‍മാരല്ലാത്തവര്‍ക്കും ഇനി മുതല്‍ തുനീഷ്യയില്‍ ഓണ്‍ അറൈവല്‍ വിസ നല്‍കുമെന്ന് തുനീഷ്യന്‍ ടൂറിസം – വ്യവസായ മന്ത്രി സല്‍മ അല്ലൗമിയുടെ പ്രഖ്യാപനം. തുനീഷ്യ സംഘടിപ്പിച്ച തുനീഷ്യ – അറബ് ടൂറിസം ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. തുനീഷ്യന്‍ വിനോദസഞ്ചാര മേഖലയില്‍ അറബ്, വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം. ഗള്‍ഫ് നാടുകളില്‍ കഴിയുന്ന വിദേശികളായിട്ടുള്ളവര്‍ക്ക് തുനീഷ്യയിലേക്ക് വിസ ലഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ മറികടക്കാന്‍ ഈ തീരുമാനത്തിലൂടെ സാധിക്കും. തുനീഷ്യയിലെ നിക്ഷേപ മേഖല അനുദിനം മെച്ചപ്പെടുന്നുണ്ടെന്നും സുരക്ഷാ നടപടികള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.
ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തെ കണക്കുകള്‍ പ്രകാരം 58 ലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തുനീഷ്യക്ക് സാധിച്ചിട്ടുണ്ടെന്നും അതില്‍ പകുതിയും അറബ് വിനോദ സഞ്ചാരികളാണെന്നും അവര്‍ വ്യക്തമാക്കി. തുനീഷ്യയില്‍ വിനോദസഞ്ചാര മേഖലയില്‍ നാല് ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്. അവിടത്തെ ആഭ്യന്തര വരുമാനത്തിന്റെ 12 ശതമാനവും വിനോദ സഞ്ചാര മേഖലയില്‍ നിന്നാണെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles