Current Date

Search
Close this search box.
Search
Close this search box.

‘ഗല്ലാബ’ പ്രകടനങ്ങള്‍ ഭയന്ന് ഈജിപ്തില്‍ കടുത്ത സുരക്ഷാ മുന്നൊരുക്കം

കെയ്‌റോ: ‘ഥൗറത്തുല്‍ ഗല്ലാബ’ എന്ന പേരില്‍ വെള്ളിയാഴ്ച്ച ഭരണകൂടത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടി നടത്താനുള്ള ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത സുരക്ഷാ ക്രമീകരണങ്ങളുമായി ഈജിപ്ത് ഭരണകൂടം. പ്രധാന നഗരങ്ങളിലെല്ലാം വ്യാപകമായി പോലീസിനെ വ്യന്യസിക്കുകയും അറസ്റ്റ് കാമ്പയിന്‍ നടത്തുകയും ചെയ്യുന്നുണ്ട്. പ്രക്ഷോഭത്തിന് ആഹ്വാനം നടത്തിയിട്ടുള്ളത് ആരാണെന്ന് വ്യക്തമല്ലെങ്കിലും നിരവധി രാഷ്ട്രീയ ശക്തികള്‍ അതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.
തഹ്‌രീര്‍ സ്‌ക്വയറിലേക്കുള്ള വഴികളിലെല്ലാം പോലീസിന്റെയും സൈന്യത്തിന്റെയും ശക്തമായ സാന്നിദ്ധ്യമാണുള്ളത്. അതോടൊപ്പം അവിടേക്ക് എത്തിചേരുന്ന മെട്രോ അടക്കാനും ഭരണകൂടം നിശ്ചയിച്ചിട്ടുണ്ട്. ഏത് പ്രതിഷേധ നീക്കത്തെയും ഗൗരവത്തിലല്ലാതെ കാണരുതെന്ന സുപ്രധാന പാഠം ജനുവരി 25 വിപ്ലവത്തിലൂടെ ഭരണകൂടം പഠിച്ചിട്ടുണ്ടെന്ന് അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിക്കുന്നു. പുറത്താക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും ഭീകരത ആരോപിക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരും ജയിലിന് പുറത്തുവരാന്‍ അത് കാരണമായേക്കുമെന്നാണ് ഭരണകൂടം ഭയക്കുന്നതെന്നും റിപോര്‍ട്ട് കൂട്ടിചേര്‍ത്തു.

Related Articles