Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള പരീക്ഷാ ഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ഖുര്‍ആന്‍ സ്റ്റഡീ സെന്റര്‍ കേരള 2016 മെയ് 22ന് നടത്തിയ സെക്കന്ററി, പ്രിലിമിനറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. സെക്കന്ററി പരീക്ഷയില്‍ സുഹ്‌റ വി.പി കരുവന്‍പൊയില്‍ (കോഴിക്കോട്), നസീംബാനു കെ.പി പാലാരിവട്ടം (എറണാകുളം), കെ.ടി ആയിശ കരുവന്‍പൊയില്‍ (കോഴിക്കോട്) എന്നിവരും പ്രിലിമിനറി പരീക്ഷയില്‍ ടി.കുഞ്ഞാലി നാദാപുരം(കോഴിക്കോട്), ഷാഹിന സൈനുദ്ദീന്‍ അണ്ടത്തോട് (തൃശൂര്‍), സുമയ്യ ഫാറൂഖ് നാലുവയല്‍ (കണ്ണൂര്‍) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ കരസ്ഥമാക്കി. പരീക്ഷാര്‍ഥികള്‍ അവരുടെ മാര്‍ക്ക് ലിസ്റ്റ് അതത് ജില്ലകളിലെ ജില്ലാ കോഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് വാങ്ങേണ്ടതാണെന്ന് സെക്രട്ടറി ടി.പി. യൂനുസ് അറിയിച്ചു.

Related Articles