Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാനവും മാര്‍ച്ച് ഒന്നിന്

മലപ്പുറം: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാനവും മാര്‍ച്ച് ഒന്നിന് എടപ്പാള്‍ കാളാച്ചാലില്‍ വെച്ച് നടക്കും. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, ശൈഖ് മുഹമ്മദ് കാരകുന്ന്, വി.ടി. അബ്ദുല്ലക്കോയ തങ്ങള്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ സംഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

വകുപ്പ് ഭാരവാഹികള്‍: ചെയര്‍മാന്‍: എം.സി. നസീര്‍,വൈസ് ചെയര്‍മാന്‍: സി.പി. മുഹമ്മദ് ഉമരി,കണ്‍വീനര്‍: എം.വി. മുഹമ്മദ് അഷറഫ്,ജോയിന്റ് കണ്‍വീനര്‍: ഡോ. സിറാജ്,പ്രതിനിധി: വി. അബ്ദുല്‍ ഖാദര്‍, നൗഷാദ്,പ്രചാരണം: ടി.വി. മുഹമ്മദ് അബ്ദുറഹ്മാന്‍, മുജീബുറഹ്മാന്‍. സ്‌റ്റേജ്, സൗണ്ട്: എ.എ. ഖമറുദ്ദീന്‍, സക്കീര്‍,പാര്‍ക്കിംഗ്: റസാഖ്, നജീബ്, മീഡിയ: ജാബിര്‍, ഇഹ്‌സാന്‍, സ്വീകരണം: ഹിഫ്‌സുറഹ്മാന്‍, അബ്ദുല്ലക്കുട്ടി, വളണ്ടിയര്‍: അബു എന്‍. സുലൈമാന്‍.

Related Articles