Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ശരിയായി മനസ്സിലാക്കാത്തതാണ് മുസ്‌ലിംകളുടെ വേദനകളുടെ കാരണം: ഉര്‍ദുഗാന്‍

ഇസ്തംബൂള്‍: ഇസ്‌ലാമിക ലോകം ഇന്നനുഭവിക്കുന്ന വേദനകളുടെ കാരണം വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണാര്‍ഥത്തിലും ശരിയായും മനസ്സിലാക്കാത്തതാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍. ഇസ്തംബൂളില്‍ ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്കുള്ള സമ്മാനവിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാം മതം പിന്‍പറ്റുന്നവര്‍ ഒന്നാമതായി അവരുടെ ഗ്രന്ഥം വായിക്കണം. പ്രവാചകനോടുള്ള ഒന്നാമത്തെ കല്‍പന തന്നെ വായിക്കാനുള്ളതായിരുന്നു. വിലക്കുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും നടുവിലും തുര്‍ക്കിയില്‍ ഖുര്‍ആന്‍ പഠനം നിലനിന്നിരുന്നു. ഇമാമുമാര്‍ക്കും ഖതീബുമാര്‍ക്കുമുള്ള സ്ഥാപനങ്ങള്‍ ഖുര്‍ആന്‍ പഠനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ട, വള്ളിപുള്ളി മാറ്റമില്ലാതെ ഇന്നും അതേ അവസ്ഥയില്‍ നിലനില്‍ക്കുന്ന ഖുര്‍ആനിന്റെ സന്ദേശങ്ങള്‍ നാം സ്വയം ഉള്‍ക്കൊള്ളുകയും ലോകത്ത് പ്രസരിപ്പിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles