Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

കോഴിക്കോട്: കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) യുവജനവിഭാഗമായ ഐ.എസ്.എം സംസ്ഥാന സമിതിക്ക് കീഴില്‍ സംസ്ഥാനത്തിനകത്തും പുറത്തും നടന്നുവരുന്ന അനൗപചാരിക ഖുര്‍ആന്‍ ഹദീസ് ലേണിംഗ് സ്‌കൂള്‍ (ക്യു.എച്ച്.എല്‍.എസ്) സംസ്ഥാന സംഗമം നവംബര്‍ 12 ശനിയാഴ്ച്ച ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തില്‍ തുടങ്ങും. ഖുര്‍ആനും പ്രവാചകജീവിതവും മുന്നോട്ടുവയ്ക്കുന്ന സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശം സമൂഹത്തിലെത്തിക്കുകയെന്നതാണ് സംഗമത്തിന്റെ ലക്ഷ്യം. പതിനയ്യായിരം പഠിതാക്കള്‍ രണ്ട് ദിവസത്തെ സംഗമത്തില്‍ പങ്കെടുക്കും. ഉദ്ഘാടനസമ്മേളനം, ഖുര്‍ആന്‍ സമ്മേളനം, ചരിത്രസമ്മേളനം, ഹദീഥ് സമ്മേളനം, വനിത സമ്മേളനം, ബൗദ്ധിക സംവാദം, പൊതുസമ്മേളനം തുടങ്ങിയ സെഷനുകളിലായി മത-സമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രഗല്‍ഭര്‍ പങ്കെടുക്കും.
വൈകിയിട്ട് ഓള്‍ഇന്ത്യഅഹ്‌ലേഹദീഥ് ഖുര്‍ആന്‍ പണ്ഡിതന്‍ ശൈഖ് ഹാഫിദ് അബ്ദുല്‍ ഗാനി (ഹൈദരാബാദ്) സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി അധ്യക്ഷതവഹിക്കും. വൈകിട്ട് നടക്കുന്ന ഖുര്‍ആന്‍ സമ്മേളനം കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി.എം തോമസ് ഐസക്ക്  ഉദ്ഘാടനം ചെയ്യും. പി.സി ജോര്‍ജ് എം.എല്‍.എ മുഖ്യാതിഥിയാവും.
ഞായറാഴ്ച്ച രാവിലെ നടക്കുന്ന ഖുര്‍ആന്‍  ചരിത്ര സമ്മേളനം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എം പി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. കെ.എന്‍.എം സെക്രട്ടറി എം.ടി അബ്ദുസ്സമദ് സുല്ലമി അധ്യക്ഷത വഹിക്കും. മുസ്തഫ തന്‍വീര്‍, ജൗഹര്‍ അയനിക്കോട്, ഹനീഫ് കായക്കൊടി, നസീറുദ്ദീന്‍ റഹ്മാനി വിഷയമവതരിപ്പിക്കും. തുടര്‍ന്ന് നടക്കുന്ന ഹദീസ് സമ്മേളനം കേരള ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും.  കെ.എന്‍.എം സെക്രട്ടറി കെ. നാസര്‍ സുല്ലമി അദ്ധ്യക്ഷത വഹിക്കും. ടി.പി. അബ്ദുറസാഖ് ബാഖവി, ഹദിയത്തുല്ല സലഫി, ഉനൈസ് പാപ്പിനിശ്ശേരി പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് നടക്കുന്ന വനിത സമ്മേളനം ആലപ്പുഴ ജില്ല കളക്ടര്‍ വീണ എന്‍. മാധവന്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. എം.ജി.എം കേരള പ്രസിഡന്റ് പ്രൊഫ. ഫാത്തിമ സുല്ലമിയ്യ, സെക്രട്ടറി കെ ആയിശക്കുട്ടി ടീച്ചര്‍, ബീന കൊച്ചുബാവ, ഷാനിമോള്‍ ഉസ്മാന്‍, സുഹറ മമ്പാട്, ആയിഷ ചെറുമുക്ക്, മിനി ഇസ്‌ലാഹിയ്യ പ്രസംഗിക്കും.
വൈകിട്ട് നടക്കുന്ന ചര്‍ച്ചാസമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷ അധ്യക്ഷത വഹിക്കും. കെ.സി വേണുഗോപാല്‍ എം.പി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എം. സ്വരാജ് എം.എല്‍.എ, കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ: എം ലിജു, സി.പി.ഐ സെക്രട്ടറിയേറ്റ് അംഗം വി പ്രസാദ്, ജനതാദള്‍ എസ് പ്രസിഡന്റ് നീലലോഹിതദാസ് നാടാര്‍, അഡ്വ. മായിന്‍കുട്ടി മേത്തര്‍, കെ.എന്‍.എം സെക്രട്ടറി ഡോ. സുല്‍ഫീക്കറലി, ശരീഫ് മേലേതില്‍  പ്രസംഗിക്കും.
വൈകിട്ട്  നടക്കുന്ന സമാപന പൊതുസമ്മേളനം കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി  ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം വൈസ് പ്രസിഡന്റ് എച്ച്. ഇ. മുഹമ്മദ് ബാബു സേഠ് അധ്യക്ഷതവഹിക്കും. ഡോ. എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, എം മുഹമ്മദ് മദനി, കെ.വി അബ്ദുല്‍ ലത്വീഫ് മൗലവി, പി.കെ സക്കരിയ്യ സ്വലാഹി, എം അബ്ദുല്‍ റഹ്മാന്‍ സലഫി, അഹ്മദ് അനസ് മൗലവി പ്രസംഗിക്കും.

Related Articles