Current Date

Search
Close this search box.
Search
Close this search box.

ഖുദ്‌സിന് മേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം ഹനിക്കുന്നത് അംഗീകരിക്കില്ല: സൗദി

റിയാദ്: ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമെന്ന നിലയില്‍ ഖുദ്‌സിന് പൂര്‍ണ മേധാവിത്വത്തിനുള്ള ഫലസ്തീനികളുടെ അവകാശം ഹനിക്കുന്ന എല്ലാ ശ്രമങ്ങളെയും തള്ളിക്കളയുന്നതായി സൗദി അറേബ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച് അന്താരാഷ്ട്ര തലത്തില്‍ തന്നെ ധാരണയുണ്ടാക്കുന്നതിന് മന്ത്രിസഭ ഒരുകൂട്ടം തീരുമാനങ്ങളെടുത്തിട്ടുണ്ടെന്ന് ആദില്‍ ബിന്‍ സൈദ് തരീഫി പറഞ്ഞു. അധിനിവിഷ്ട ഫലസ്തീന്‍ ഭൂമിയില്‍ ഇസ്രയേല്‍ നടത്തുന്ന എല്ലാ അനധികൃത കുടിയേറ്റങ്ങളെയും മന്ത്രിസഭ അപലപിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഡോണള്‍ഡ് ട്രംപിന് മന്ത്രിസഭ ആശംസ നേര്‍ന്നതായും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles