Current Date

Search
Close this search box.
Search
Close this search box.

ഖുതുബയുടെ കാര്യത്തില്‍ ഈജിപ്ത് ഔഖാഫ് വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്നു

കെയ്‌റോ: ഔഖാഫ് മന്ത്രാലയം തയ്യാറാക്കി നല്‍കുന്ന ഖുതുബ തന്നെയായിരിക്കണം എല്ലാ മസ്ജിദുകളിലും വെള്ളിയാഴ്ച്ചകളില്‍ നടത്തേണ്ടതെന്ന തീരുമാനത്തില്‍ ഈജിപ്ത് ഔഖാഫ് വിട്ടുവീഴ്ച്ചക്ക് തയ്യാറായിരിക്കുന്നു. തയ്യാറാക്കി നല്‍കുന്ന ഖുതുബ വായിക്കുന്നില്ലെങ്കില്‍ അതിന്റെ സത്ത ഉള്‍ക്കൊണ്ട് ഖുതുബ നടത്താമെന്നാണ് അതില്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറായി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. പരമാവധി 15-20 മിനുറ്റിനുള്ളിലായിരിക്കണം ഖുതുബയെന്നും മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നു.
പുതിയ പ്രസ്താവന നേരത്തെ മന്ത്രാലയം എടുത്ത തീരുമാനത്തില്‍ നിന്നുള്ള പിന്നോട്ടടിക്കലല്ലേ എന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി നല്‍കാന്‍ മന്ത്രാലയം ഡയറക്ടര്‍ ശൈഖ് ജാബിര്‍ ത്വായിഅ് തയ്യാറായില്ല. ”പറഞ്ഞത് വളരെ വ്യക്തമാണ്, ഖുതുബയെ സംബന്ധിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ വേറെ പ്രസ്താവനയൊന്നുമില്ല’ എന്നാണ് ടെലഫോണിലൂടെ ബന്ധപ്പെട്ട അനദോലു ന്യൂസ് ഏജന്‍സിക്ക് അദ്ദേഹം നല്‍കിയ മറുപടി.
കഴിഞ്ഞ ഒരു മാസത്തിലേറെ കാലമായി ഈജിപ്ത് ഔഖാഫിനും അല്‍അസ്ഹറിനും കടുത്ത വിയോജിപ്പുകള്‍ക്ക് കാരണമായ വിഷയമാണ് എഴുതി തയ്യാറാക്കി നല്‍കുന്ന ഖുതുബ തന്നെ വായിക്കണമെന്നുള്ള നിലപാട്. മന്ത്രാലയം അതില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറാവാത്ത പശ്ചാത്തലത്തില്‍ തയ്യാറാക്കി നല്‍കുന്ന ഖുതുബ വായിക്കാനാവില്ലെന്ന് അല്‍അസ്ഹറും പ്രഖ്യാപിച്ചിരുന്നു.

ഔഖാഫ് നല്‍കുന്ന ‘ഖുതുബ’ വായിക്കില്ലെന്ന് ഈജിപ്തിലെ അല്‍അസ്ഹര്‍

Related Articles