Current Date

Search
Close this search box.
Search
Close this search box.

ഖാദി മുഹമ്മദും സെമിറ്റിക് ഭാവനയും; ചര്‍ച്ചാ സായാഹ്നം സംഘടിപ്പിച്ചു

കോഴിക്കോട്: കേരളത്തിലെ മുസ്‌ലിം ചരിത്രത്തിന്റെ വസ്തുതകള്‍ യഥാര്‍ഥ സ്രോതസ്സുകളില്‍ അന്വേഷിക്കാത്തതാണ് തെറ്റിധാരണകള്‍ക്ക് കാരണമെന്ന് സ്വാലിഹ് പുതുപൊന്നാനി. എസ്.ഐ.ഒ കേരള സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ‘തഫവ്വുഖ്’ ഇസ്‌ലാമിക് കാമ്പസ് ഫെസ്റ്റിന്റെ ഭാഗമായി എസ്.ഐ.ഒ ജില്ലാ കമ്മറ്റി ‘ഖാദി മുഹമ്മദും സെമിറ്റിക് ഭാവനയും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ചര്‍ച്ചാ സായാഹ്നത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാദി മുഹമ്മദിന്റെ യഥാര്‍ഥ സംഭാവനകളും ചിന്തയും ഇപ്പോഴും കേരളീയ സമൂഹത്തിന് പ്രാപ്യമായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആത്മീയത, പോരാട്ടം, സാരോപദേശം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിലെ അദ്ദേഹത്തിന്റെ രചനകള്‍ വലിയ വൈജ്ഞാനിക സമ്പത്താണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖാദി മുഹമ്മദിന്റെ മുഹിയുദ്ദീന്‍ മാലയോട് വൈമുഖ്യം കാണിച്ചവരാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രാമുഖ്യമുള്ള മറ്റു പല രചനകളും മലയാളത്തിന് പരിചയപ്പെടുത്തിയതെന്ന് ഐ.പി.എച്ച് ഡയറക്ടര്‍ കെ.ടി ഹുസൈന്‍ പറഞ്ഞു. ഖാദി മുഹമ്മദിന്റെ സെമിറ്റിക് ഭാവനകളെ കുറിച്ച് എഴുത്തുകാരന്‍ ഹുദൈഫ റഹ്മാന്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് നഈം ഗഫൂര്‍ അധ്യക്ഷത വഹിച്ചു.

Related Articles