Current Date

Search
Close this search box.
Search
Close this search box.

ഖറദാവിയുടെ മകളും ഭര്‍ത്താവും ഈജിപ്ത് സുരക്ഷാവിഭാഗത്തിന്റെ കസ്റ്റഡിയില്‍

കെയ്‌റോ: ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ മകള്‍ ഉലാ ഖറദാവിയെയും ഭര്‍ത്താവ് ഹുസ്സാം ഖലഫിനെയും 15 ദിവസത്തേക്ക് റിമാന്റ് ചെയ്യാന്‍ ഞായറാഴ്ച്ച ഈജിപ്ത് സുരക്ഷാ വിഭാഗം തീരുമാനിച്ചു. ഇരുവര്‍ക്കും മേലുള്ള മുസ്‌ലിം ബ്രദര്‍ഹുഡില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന ആരോപണം സംബന്ധിച്ച ചോദ്യം ചെയ്യലുകള്‍ തുടരുന്നതിനാണിതെന്ന് അവരുടെ അഭിഭാഷകരും നിയമവൃത്തങ്ങളും വ്യക്തമാക്കി.
അല്‍വസ്ത് പാര്‍ട്ടി നേതാവായ ഹുസ്സാം ഖലഫിനെയും ഭാര്യ ഉലാ ഖറദാവിയെയും അറസ്റ്റ് ചെയ്യാന്‍ സുരക്ഷാ വിഭാഗം തീരുമാനിച്ചിരിക്കുകയാണെന്ന് ഇരുവരുടെയും അഭിഭാഷകന്‍ അഹ്മദ് അബുല്‍ ഉലാ മാള്വി പറഞ്ഞു. ഈദുല്‍ ഫിത്ര്‍ അവധി ചെലവിടാന്‍ ഈജിപ്തിന്റെ വടക്കു ഭാഗത്തുള്ള തങ്ങളുടെ വീട്ടിലെത്തിയ ഖലഫിനെയും ഭാര്യയെയും കഴിഞ്ഞ വെള്ളിയാഴ്ച്ച സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനും ഭരണഘടനക്കും വിരുദ്ധമായി രൂപീകരിക്കപ്പെട്ട സംഘടനയില്‍ (മുസ്‌ലിം ബ്രദര്‍ഹുഡാണ് ഉദ്ദേശ്യം) പ്രവര്‍ത്തിച്ചു, രാജ്യ സുരക്ഷക്കും രാഷ്ട്ര സംവിധാനങ്ങള്‍ക്കും നേരെ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടു എന്നീ ആരോപണങ്ങളാണ് ഇരുവര്‍ക്കും എതിരെയുള്ളതെന്നാണ് കോടതിയുമായി ബന്ധപ്പെട്ട സ്രോതസ്സിനെ ഉദ്ധരിച്ച് അനദോലു ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ഉന്നതതല സമിതി അംഗമായ മുഹമ്മദ് അബ്ദുറഹ്മാന്‍ മുര്‍സി അടക്കമുള്ള നേതാക്കളും ഈ കേസില്‍ പ്രതികളായി ഉണ്ടെന്നും റിപോര്‍ട്ട് സൂചിപ്പിച്ചു. നേരത്തെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചു എന്ന കേസില്‍ വിചാരണ ചെയ്യപ്പെട്ട ഖലഫിനെ 2016 മാര്‍ച്ചില്‍ ഈജിപ്ത് കോടതി വെറുവിട്ടിരുന്നു.

Related Articles