Current Date

Search
Close this search box.
Search
Close this search box.

ഖറദാവിയുടെയും ലുസൈല്‍ പത്രത്തിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു

ദോഹ: ഖത്തറിലെ ധനകാര്യ പത്രമായ ലുസൈലിന്റെയും ലോക മുസ്‌ലിം പണ്ഡിതവേദി അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ലുസൈല്‍ പത്രത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നില്‍ യു.എ.ഇ ഹാക്കര്‍മാരാണെന്നാണ് റിപോര്‍ട്ട്. ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച റിപോര്‍ട്ടുകള്‍ ലുസൈല്‍ നേരത്തെ പ്രസിദ്ധീകരിച്ചിരുന്നുവെന്ന് വെബ്‌സൈറ്റിന്റെ പ്രസ്താവന സൂചിപ്പിച്ചു. വെബ്‌സൈറ്റിലെ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയാണെന്നും ഹാക്കിംഗില്‍ നിന്ന് സുരക്ഷ നല്‍കുന്ന സാങ്കേതിക സംവിധാനങ്ങള്‍ ചെയ്യുന്നതിന് വിദഗ്ദരുടെ സഹായം തേടുമെന്നും പ്രസ്താവന കൂട്ടിചേര്‍ത്തു.
ഖറദാവിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തവര്‍ ‘ഖറദാവിയുടെ വെബ്‌സൈറ്റ് എന്നെന്നേക്കുമായി ഞങ്ങളുടെ നിയന്ത്രണത്തില്‍’ എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിന് താഴെ ‘ഇലക്ട്രോണിക് സേന – സൗദി അറേബ്യ’ എന്നും നല്‍കിയിട്ടുണ്ട്. ഖത്തര്‍ വെബ്‌സൈറ്റുകള്‍ക്ക് നേരെയുള്ള ഹാക്കര്‍മാരുടെ ഏറ്റവും അവസാന ആക്രമണമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. നേരത്തെ ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെയും ഖത്തര്‍ ടെലിവിഷന്റെയും വെബ്‌സൈറ്റുകള്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. അപ്രകാരം അല്‍ജസീറ വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ടെന്ന് റിപോര്‍ട്ട് സൂചിപ്പിച്ചു.

Related Articles