Current Date

Search
Close this search box.
Search
Close this search box.

ഖത്മുല്‍ ഖുര്‍ആന്‍ വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല സമാപനം

ഷാര്‍ജ: മനുഷ്യന്റെ മുഴുവന്‍ ജീവിതത്തെയും ഉള്‍ക്കൊള്ളുന്നതും അവന്റെ ഇഹലോക സമാധാനത്തിനും പരലോക സൗഭാഗ്യത്തിനും പരിപൂര്‍ണമായി പര്യാപ്തമായിട്ടുള്ളതുമായ ഒരു ജീവിതപദ്ധതിയാണ് ഖുര്‍ആനിക അധ്യാപനങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ചിട്ടുള്ളതെന്ന് പ്രമുഖ യുവപണ്ഡിതനും പ്രഭാഷകനുമായ മുനീര്‍ ഹുദവി വിളയില്‍ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് ഷാര്‍ജ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന്റെ രണ്ടാം വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ലോക വ്യവസ്ഥിതിക്കും നടപടി ക്രമങ്ങള്‍ക്കും നൂതനമായ രീതികള്‍ പകര്‍ന്ന് നല്‍കിയ ഇസ്‌ലാമിന്റെ മൂല്യപ്രമാണമാണ് വിശുദ്ധ ഖുര്‍ആന്‍. പ്രശംസകരാലും വിമര്‍ശകരാലും പല കാലങ്ങളിലും പരാമര്‍ശവിധേയമായ മഹിതമായ ഗ്രന്ഥവുമാണ് വിശുദ്ധ ഖുര്‍ആന്‍. ഉത്തമപൗരനിലൂടെ ഉന്നത കുടുംബവും ഉന്നത കുടുംബത്തിലൂടെ ഔന്നിത്യപൂര്‍ണ്ണമായ സമൂഹവും ഔന്നിത്യപൂര്‍ണ്ണമായ സമൂഹത്തിലൂടെ ക്ഷേമരാഷ്ട്രവും പിറവികൊള്ളുന്നതെന്ന സന്ദേശം ഖുര്‍ആന്‍ ലോകത്തോട് പറയുന്നു. എല്ലാം നേടിയെന്ന് അഹങ്കരിക്കുന്ന ആധുനിക യുഗത്തിലും സ്വാസ്ഥ്യം തേടുന്ന മനസ്സുകള്‍ മുഴുവന്‍ ഖുര്‍ആനിന്റെ ഉള്‍കൊള്ളാന്‍ തയ്യാറാവുന്നുവെന്നു അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ആബിദ് യമാനിയുടെ അധ്യക്ഷതയില്‍ അഹ്മദ് സുലൈമാന്‍ ഹാജി ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ദുല്ല ചേലേരി, അഡ്വ. വൈ.എ. റഹീം, ബിജു സോമന്‍, അബ്ദുല്ല മല്ലിച്ചേരി, ഡോ. ഹാരിസ് ഹുദവി, ഹാഫിള് ത്വാഹാ സുബൈര്‍ ഹുദവി, ഫൈസല്‍ പയ്യനാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഹകീം ടി.പി.കെ സ്വാഗതവും ഹാഫിള് സുഹൈര്‍ അസ്ഹരി നന്ദിയും പറഞ്ഞു.

Related Articles