Current Date

Search
Close this search box.
Search
Close this search box.

ഖത്തറും ഇറാഖും തമ്മില്‍ സുരക്ഷ കരാറില്‍ ഒപ്പുവച്ചു

ദോഹ: സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഇറാഖുമായി സുരക്ഷ കരാറിലൊപ്പിട്ടു. ഇരു രാജ്യങ്ങളിലും തമ്മിലുള്ള സുരക്ഷ ശക്തമാക്കുക എന്നതു കൂടിയാണ് കരാറിന്റെ ഉദ്ദേശമെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങളും തമ്മില്‍ പരസ്പരം വിവരങ്ങള്‍ കൈമാറാനും സഹകരിക്കാനുമാണ് തീരുമാനം.

എല്ലാ സുരക്ഷ സംബന്ധമായ മേഖലകള്‍ക്കിടയിലും  ഇരു രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. തീവ്രവാദത്തെ നേരിടാനും ചെറുക്കാനും പരിശീലനം നല്‍കാനും കരാറിലൂടെ ഉദ്ദേശിക്കുന്നുണ്ട്. കള്ളക്കടത്തും മയക്കുമരുന്നു കടത്തും മനുഷ്യക്കടത്തും തടയാനും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും സുരക്ഷ ശക്തമാക്കാനും സഹകരിച്ചു പോരാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ മേഖലയിലും പരസ്പരം സഹകരിച്ചു മുന്നോട്ടു പോകാന്‍ തീരുമാനിച്ചതായി സംയുക്ത കമ്മിറ്റിയിലെ വക്താവ് അറിയിച്ചു.

 

Related Articles