Current Date

Search
Close this search box.
Search
Close this search box.

ഖത്തറില്‍ ടൂറിസ്റ്റ് വിസക്ക് പുതിയ സംവിധാനം വരുന്നു

ദോഹ: ടൂറിസ്റ്റ് വിസ 48 മണിക്കൂറിനുള്ളില്‍ നല്‍കാന്‍ സാധിക്കും വിധം വിസാ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ ഖത്തര്‍ എയര്‍വേയ്‌സും ആഭ്യന്തര, ടൂറിസം മന്ത്രാലയങ്ങളും വി.എഫ്.എസ് ഗ്ലോബല്‍ കമ്പനിയുമായി ധാരണയിലെത്തി. വിനോദസഞ്ചാരം ഉദ്ദേശിച്ച് ഖത്തര്‍ സന്ദര്‍ശിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിനകത്ത് വെച്ച് ഓണ്‍ലൈനായി വിസ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും. അടുത്ത വര്‍ഷത്തിന്റെ പകുതിയോടെ ഇത് നടപ്പാക്കുമെന്നും അല്‍ജസീറ റിപോര്‍ട്ട് സൂചിപ്പിച്ചു.
ഈ നീക്കത്തിലൂടെ ഖത്തര്‍ എയര്‍വേയ്‌സ് ഉപയോഗിക്കുന്നവരുടെയും ഖത്തര്‍ സന്ദര്‍ശിക്കുന്ന വിനോദ സഞ്ചാരികളുടെയും എണ്ണത്തില്‍ വര്‍ധനവുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles