Current Date

Search
Close this search box.
Search
Close this search box.

ഖത്തറിലേക്ക് തുര്‍ക്കി പുതിയ സൈനിക സംഘത്തെ അയച്ചു

അങ്കാറ: തുര്‍ക്കിയുടെ പുതിയ സൈനിക സംഘം കഴിഞ്ഞ ദിവസം ദോഹയിലെ സൈനിക താവളത്തിലെത്തി. തെക്കന്‍ ദോഹയിലെ അല്‍ ഉബൈദ് എയര്‍ ബേസിലാണ് സംഘം എത്തിയതെന്ന് ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തുടര്‍ന്ന് സംഘം നേരത്തെ താരിഖ് ബിന്‍ സിയാദ് മിലിട്ടറി ബേസിലെത്തിയ സംഘത്തിന്റെ കൂടെ ചേര്‍ന്നു.

2014ലെ തുര്‍ക്കി- ഖത്തര്‍ പ്രതിരോധ കരാറിന്റെ ഭാഗമായാണ് തുര്‍ക്കി ഖത്തറിലേക്ക് സൈന്യത്തെ അയച്ചത്. ഇതിന്റെയടിസ്ഥാനത്തില്‍ ഖത്തറിന്റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് തുര്‍ക്കി ദോഹയില്‍ സൈനികത്താവളവും ആരംഭിച്ചിരുന്നു. 2016 ഏപ്രിലിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഉറപ്പിച്ചത്.

ഇതിനെത്തുടര്‍ന്നാണ് മിലിട്ടറി ബേസ് ആരംഭിച്ചത്. ജൂണിലാണ് തുര്‍ക്കിയില്‍ നിന്നുള്ള ആദ്യ സൈനിക വ്യൂഹം ഖത്തറിലെത്തിയിരുന്നത്. രണ്ടാമത്തെ സംഘം കൂടി എത്തിയതോടെ ഇരു രാജ്യങ്ങളുടെയും പ്രതിരോധ സംവിധാനങ്ങളെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണിവര്‍.

 

 

Related Articles