Current Date

Search
Close this search box.
Search
Close this search box.

ഖത്തറിലെ സൈനിക താവളം പ്രദേശത്തിന്റെ സുരക്ഷക്ക്: തുര്‍ക്കി

അങ്കാറ: ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടക്കണമെന്ന ആവശ്യം രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പരസ്പര ബന്ധത്തിലുള്ള കൈകടത്തലാണെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രി ഫിക്‌രി ഈഷ്‌ക്. പരിശീലനം നല്‍കലും പ്രദേശത്തിന്റെ സുരക്ഷക്ക് സഹായം ചെയ്യലുമാണ് സൈനിക താവളം കൊണ്ട് ലക്ഷ്യം വെക്കുന്നതെന്നും ഒരു രാഷ്ട്രവും അതില്‍ അസ്വസ്ഥപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മേല്‍പറയപ്പെട്ട സൈനിക താവളത്തിന്റെ കാര്യത്തില്‍ ഖത്തറുമായി ഉണ്ടാക്കിയ കരാര്‍ സംബന്ധിച്ച് പുനരാലോചന നടത്താനുള്ള ഒരു പദ്ധതിയും തുര്‍ക്കിക്ക് ഇല്ലെന്നും ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗള്‍ഫ് പ്രതിസന്ധി ചര്‍ച്ചയിലൂടെ തന്നെ പരിഹരിക്കാനാണ് തന്റെ രാഷ്ട്രം താല്‍പര്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഖത്തറിലെ തുര്‍ക്കിയുടെ സൈനിക താവളം അടച്ചുപൂട്ടണമെന്ന ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാഷ്ട്രങ്ങളുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു തുര്‍ക്കി മന്ത്രിയെന്ന് അല്‍ജസീറ റിപോര്‍ര്‍ പറഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗാന്റെ നിലപാട് തന്നെയാണ് മന്ത്രിയും പ്രകടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു.
തുര്‍ക്കി സൈനികരുടെ രണ്ടാമത്തെ സംഘം കഴിഞ്ഞ ദിവസം രാലിലെ വ്യോമ മാര്‍ഗം ഖത്തറിലെ അല്‍ഉദൈദ് വ്യോമ താവളത്തില്‍ എത്തിയിട്ടുണ്ട്. നേരത്തെ എത്തിയ തുര്‍ക്കി സൈനികര്‍ കഴിഞ്ഞ ഞായറാഴ്ച്ച പരിശീലന പരിപാടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് പറഞ്ഞു.

Related Articles